TopTop
Begin typing your search above and press return to search.

കോവിഡ് രോഗികളുടേതെന്ന് സംശയിക്കുന്ന മൃതദേഹങ്ങള്‍ ഒഴുകിയെത്തുന്നു; ഗംഗ നദിയില്‍ വലിയ വലകെട്ടി ബിഹാര്‍

കോവിഡ് രോഗികളുടേതെന്ന് സംശയിക്കുന്ന മൃതദേഹങ്ങള്‍ ഒഴുകിയെത്തുന്നു; ഗംഗ നദിയില്‍ വലിയ വലകെട്ടി ബിഹാര്‍

കോവിഡ് രോഗികളുടെതെന്ന് കരുതുന്ന മൃതദേഹങ്ങള്‍ ബിഹാറിലെ ബക്സര്‍ ജില്ലയിലെ ചൗസയില്‍ നിന്ന് കണ്ടെടുത്തതിന് തൊട്ടുപിന്നാലെ ഉത്തര്‍പ്രദേശില്‍ നിന്ന് ഒഴുക്കിവിടുന്ന മൃതദേഹങ്ങള്‍ തടയാന്‍ ഗംഗയില്‍ വലിയ വലകെട്ടി ബിഹാര്‍. വിഷയത്തില്‍ പട്‌ന ഹൈക്കോടതി വ്യാഴാഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ബിഹാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, യുപിയില്‍നിന്ന് മൃതദേഹങ്ങള്‍ ഒഴുക്കിവിടുന്നില്ലെന്ന നിലപാടില്‍ അവിടത്തെ ഉദ്യോഗസ്ഥര്‍ ഉറച്ചുനില്‍ക്കുകയാണ്.

ഉത്തര്‍പ്രദേശില്‍ നിന്ന് കൂടുതല്‍ മൃതദേഹങ്ങള്‍ വരാന്‍ സാധ്യതയുള്ളതിനാലാണ് നദിയില്‍ വല കെട്ടിയതെന്ന് ബിഹാറിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ദേശീയമാധ്യമങ്ങളോട് പറഞ്ഞു. ബക്സര്‍ ജില്ലയിലെ ചൗസായില്‍ ഗംഗയിലൂടെ നൂറുകണക്കിന് മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഒഴുകിവന്നിരുന്നു. 'ബിഹാര്‍- യുപി അതിര്‍ത്തിയില്‍ റാണിഗഢ് ഭാഗത്ത് നദിയില്‍ വലിയ വല കെട്ടിയിട്ടുണ്ട്. ബുധനാഴ്ച രാവിലെയും ഒഴുകി വന്ന മൃതദേഹങ്ങള്‍ അതില്‍ കുടുങ്ങി. ഇത് യുപിയിലെ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടത് അവരാണ്.'' ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഉത്തര്‍പ്രദേശ്-ബീഹാര്‍ അതിര്‍ത്തിയിലെ ഒരു പാലത്തില്‍ നിന്ന് ആംബുലന്‍സ് ഡ്രൈവര്‍ ശവശരീരങ്ങള്‍ പുഴയിലേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.


Next Story

Related Stories