TopTop
Begin typing your search above and press return to search.

ബിഹാറില്‍ മോദി ഗരീബ് കല്യാണ്‍ റോസ്ഗാര്‍ അഭിയാന്‍ ഉദ്ഘാടനം ചെയ്ത ഗ്രാമത്തില്‍ ഒരാള്‍ക്ക് പോലും ജോലി കിട്ടിയില്ല

ബിഹാറില്‍ മോദി ഗരീബ് കല്യാണ്‍ റോസ്ഗാര്‍ അഭിയാന്‍ ഉദ്ഘാടനം ചെയ്ത ഗ്രാമത്തില്‍ ഒരാള്‍ക്ക് പോലും ജോലി കിട്ടിയില്ല

ഗ്രാമത്തില്‍ തൊഴിലവസരങ്ങളുറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗരീബ് കല്യാണ്‍ റോസ്ഗാര്‍ അഭിയാന്‍ എന്ന പദ്ധതി ഉദ്ഘാടനം ചെയ്ത ബിഹാറിലെ ഗ്രാമത്തില്‍ ഒരാള്‍ക്ക് പോലും ഈ പദ്ധതിയുടെ ഭാഗമായി ജോലി കിട്ടിയിട്ടില്ലെന്ന് റിപ്പോര്‍ട്ട് - നിങ്ങള്‍ ബിഹാറില്‍ തന്നെ തുടരൂ. എല്ലാവര്‍ക്കും ജോലി തരും. എല്ലാ കുടിയേറ്റ തൊഴിലാളികള്‍ക്കും അവരുടെ തൊഴില്‍ശേഷി ബിഹാറില്‍ തന്നെ വിനിയോഗിക്കാന്‍ കഴിയും - കഴിഞ്ഞ മേയ് 23ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞതാണിത്. എന്നാല്‍ ഈ ഉറപ്പ് പാലിക്കപ്പെടാതിരുന്നതിനെ തുടര്‍ന്ന് ജോലിക്കായി ഡല്‍ഹിയിലേയ്ക്കും മറ്റും മടങ്ങുകയാണ് ബിഹാറിലെ തൊഴിലാളികള്‍ എന്ന് ദ വയര്‍ റിപ്പോര്‍ട്ട് ചെയ്തു.

ഡല്‍ഹിയില്‍ നിന്ന് ബിഹാറിലേയ്ക്കുള്ള യാത്രയ്ക്ക് 5000 രൂപ ചെലവായെന്ന് കുടിയേറ്റ തൊഴിലാളികള്‍ പറയുന്നു. കിലോമീറ്ററുകളോളം നടക്കേണ്ടിയും വന്നു. രണ്ടര മാസം ഗ്രാമത്തിലുണ്ടായിട്ടും ജോലിയൊന്നും കിട്ടാതിരുന്നതിനെ തുടര്‍ന്ന് പല തൊഴിലാളികള്‍ക്കും ഹരിയാനയിലേയും മറ്റും തൊഴിലിടങ്ങളിലേയ്ക്ക് മടങ്ങേണ്ടി വന്നു. രാജ്യത്ത് ഏറ്റവുമധികം കുടിയേറ്റ തൊഴിലാളികൾ മടങ്ങിയെത്തിയ സംസ്ഥാനം ബിഹാറാണ്. ജൂണ്‍ 20ന് ബിഹാറിലെ തെലിഹാര്‍ ഗ്രാമത്തില്‍ നടന്ന പരിപാടിയില്‍ വീഡിയോകോണ്‍ഫറന്‍സിംഗ് വഴി പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.

കോവിഡ് ലോക്ക് ഡൌണിനിടെ നാട്ടിലേയ്ക്ക് മടങ്ങിയ 23.6 ലക്ഷം കുടിയേറ്റ തൊഴിലാളികള്‍ക്ക് തൊഴിലുറപ്പാക്കുന്നതിനായാണ് ഗരീബ് കല്യാണ്‍ റോസ്ഗാര്‍ അഭിയാന്‍ പദ്ധതി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നത്. ഈ പദ്ധതിയുടെ ഭാഗമായി 17,000 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ ബിഹാറിന് നല്‍കിയത്. എന്നാല്‍ ഇതില്‍ 7000 കോടി രൂപ ബിഹാര്‍ സര്‍ക്കാര്‍ ഇതുവരെ ചെലവാക്കിയിട്ടില്ല. ബിഹാർ ഗ്രാമവികസന വകുപ്പിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ദ വയർ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബിഹാറിന് പുറമെ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഒഡീഷ, ഝാര്‍ഖണ്ഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഈ പദ്ധതിയുമായി ബന്ധപ്പെട്ട് കാര്യമായ പ്രചാരണം നടന്നത്.

ജികെആര്‍എ പദ്ധതിയ്ക്കായി 50,000 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ വകയിരുത്തിയത്. വര്‍ഷത്തില്‍ 125 ദിവസം കുടിയേറ്റ തൊഴിലാളികള്‍ക്ക് തൊഴില്‍ ഉറപ്പ് നല്‍കുന്ന പദ്ധതിയാണ് ഇത്. കേന്ദ്രസര്‍ക്കാര്‍ ഫണ്ട് നല്‍കാന്‍ വൈകിയതും 16 ജില്ലകളിലെ വെള്ളപ്പൊക്കവും 5500 കോടി രൂപ ചെലവാക്കാത്തതിന് കാരണമായിട്ടുണ്ടെന്നാണ് ബിഹാര്‍ സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. റെയില്‍വേ ജോലികള്‍, ഗ്രാമങ്ങളിലെ റോഡ് വികസനം, അണ്ടര്‍ഗ്രൗണ്ട് കേബിള്‍ വര്‍ക്ക് തുടങ്ങി 25 തൊഴിലുകളാണ് പദ്ധതിയുടെ ഭാഗമായി വരുന്നത്.


Next Story

Related Stories