TopTop
Begin typing your search above and press return to search.

ജാര്‍ഖണ്ഡ്: കോണ്‍ഗ്രസ്-മുക്തിമോര്‍ച്ച സഖ്യത്തിന് മുന്നേറ്റം, 40 സീറ്റുകളിൽ ലീഡ്, ബിജെപി 30

ജാര്‍ഖണ്ഡ്: കോണ്‍ഗ്രസ്-മുക്തിമോര്‍ച്ച സഖ്യത്തിന് മുന്നേറ്റം, 40 സീറ്റുകളിൽ ലീഡ്, ബിജെപി 30

നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ജാര്‍ഖണ്ഡില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പേോള്‍ ആദ്യ ഫലസൂചനകളില്‍ കോണ്‍ഗ്രസ്-ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച സഖ്യത്തിന് നേരിയ മുന്നേറ്റം. കേവല ഭൂരിപക്ഷത്തിന് 41 സീറ്റുകൾ വേണമെന്നിരിക്കെ സംഖ്യം 40 സീറ്റുകളിൽ മുന്നേറുകയാണ്. എറ്റവും വലിയ ഒറ്റകക്ഷിയായി മാറുമെന്ന സൂചനകൾ കാണിക്കുന്ന ബിജെപി 33 സീറ്റുകളിൽ മുന്നേറുകയാണ്.

ജാര്‍ഖണ്ഡിൽ കാലാവധി പൂർത്തിയാക്കുന്ന ആദ്യ സർക്കാറിന് നേതൃത്വം നൽകിയ രഘുഭർദാസ് സർക്കാർ വീണ്ടും അധികാരത്തിൽ വരുമൊ എന്ന് രാജ്യം ഉറ്റ നോൽക്കുന്ന തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിക്ക് കടുത്ത വെല്ലുവിളിയാണ് ജംഷഡ‌്‌പുർ ഈസ്റ്റിൽ നേരിടുന്നത്. ഓൾ ജാർഖണ്ഡ് സ്റ്റുഡൻസ് യൂണിയനും തിരഞ്ഞെടുപ്പിൽ നേട്ടം. അദ്യഘട്ടത്തിൽ ഏഴ് സീറ്റുകളിൽ മുന്നേറിയിരുന്നെങ്കിലും ഇപ്പോൾ‌ രണ്ട് സീറ്റുകളിൽ അവർ മുന്നിട്ടു നിൽക്കുകയാണ്. അതിനിടെ ഓൾ ജാർഖണ്ഡ് സ്റ്റുഡൻസ് യൂണിയൻ, ജെവിഎം പാര്‍ട്ടികളുമായി ചേർന്നു സര്‍ക്കാര്‍ രൂപീകരണത്തിന് ബിജെപി ചര്‍ച്ചകള്‍ ആരംഭിച്ചതായും റിപ്പോർട്ട്.

<blockquote class="twitter-tweet"> <p lang="en" dir="ltr">Official Election Commission trends for 37 seats: BJP leading on 13 seats, Congress on 7, RJD on 3, JMM on 10, AJSU and BSP on 2 seats each. <a href="https://twitter.com/hashtag/JharkhandAssemblyPolls?src=hash&ref_src=twsrc^tfw">#JharkhandAssemblyPolls</a> <a href="https://t.co/qhZH5xUCh1">pic.twitter.com/qhZH5xUCh1</a></p>— ANI (@ANI) <a href="https://twitter.com/ANI/status/1208964350565699585?ref_src=twsrc^tfw">December 23, 2019</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

ലീഡ് മാത്രം പരിഗണിക്കുകയാണെങ്കില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് അഞ്ച് സീറ്റുകള്‍ പിന്നിലാണ് ബിജെപി. കോണ്‍ഗ്രസ് എട്ട് സീറ്റുകള്‍ മുന്നിലും. എന്‍ഡിഎയില്‍ നിന്നും വിടുതല്‍ നേടി ഒറ്റയ്ക്ക് മത്സരിക്കുന്ന ആള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയന്‍ 9 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. ഇത് മുന്‍ തെരഞ്ഞെടുപ്പിനെക്കാള്‍‍ നാല് സീറ്റ് കൂടുതലാണ്. സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രിയായ ബാബുലാല്‍ മറാണ്ടിയുടെ ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച മൂന്ന് സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്.

അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം 27 സീറ്റുകളിലേക്കുള്ള ഫല സൂചനകൾ പ്രകാരം 11 സീറ്റുകളിൽ ബിജെപി മുന്നിലാണ് 7 സീറ്റുകളിൽ കോൺഗ്രസ്, 3 എണ്ണത്തിൽ ആർ‌ജെഡി, 5 സീറ്റിൽ ജെഎംഎം, ഒരു സീറ്റിൽ എജെ‌എസ്‌യു എന്നിങ്ങനെയാണ് കണക്കുകൾ. ആകെ 81 അസംബ്ലി സീറ്റുകളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 41 സീറ്റുകളില്‍ വിജയം നേടണം സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിക്കണമെങ്കില്‍.

അഞ്ച് ഘട്ടമായാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാനത്ത് 81 സീറ്റുകളുണ്ട്. എന്‍ഡിഎക്ക് എതിരാളിയായി ഉണ്ടായിരുന്നത് കോൺഗ്രസ്, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, രാഷ്ട്രീയ ജനതാദൾ എന്നീ കക്ഷികളടങ്ങിയ മഹാസഖ്യമാണ്. എക്സിറ്റ് പോളുകള്‍ മഹാസഖ്യത്തിന് അനുകൂലമാണ്.

സാമ്പത്തികപ്രതിസന്ധി, ആദിവാസികളുടെ പ്രക്ഷോഭം തുടങ്ങിയ നിരവധി വിഷയങ്ങള്‍ ജാര്‍ഖണ്ഡ‍ില്‍ വോട്ടെടുപ്പ് സമയത്ത് ഉയര്‍ന്നു വന്നിരുന്നു. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും വ്യത്യസ്തമായി ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയന്‍ ഇത്തവണ എന്‍ഡിഎയിലില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇവരുടെ വോട്ടുകള്‍ എന്‍ഡിഎയുടെ വിജയത്തിന് നിര്‍ണായകമായിരുന്നു. ഇത്തവണ സംഘടന ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. ഗോത്രവര്‍ഗക്കാരനല്ലാത്ത മുഖ്യമന്ത്രി രഘുബര്‍ദാസിനെ മുൻനിർത്തിയാണ് ഇത്തവണയും ബി.ജെ.പി തെരഞ്ഞെടുപ്പിനിറങ്ങിയത്.

ജെ.എം.എം, കോണ്‍ഗ്രസ്, ആര്‍.ജെ.ഡി സഖ്യത്തിന്റെ നേതാവ് മുന്‍ മുഖ്യമന്ത്രി കൂടിയായ ഹേമന്ത് സോറനാണ്. ഇദ്ദേഹം ഗോത്രവര്‍ഗക്കാരനാണ് എന്നതും ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി രഘുബര്‍ദാസ് ഗോത്രവര്‍ഗക്കാരനല്ല എന്നതും ഗോത്രവര്‍‌ഗ വോട്ടുകള്‍ നിര്‍ണായകമായ സംസ്ഥാനത്ത് ഗതിവിഗതികളെ നിര്‍ണയിക്കാനിടയുണ്ട്.

അതെസമയം, വോട്ടിങ് മെഷീന്‍ തിരിമറി നടക്കാനുള്ള സാധ്യതയെക്കുറിച്ച് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച ആശങ്കപ്പെട്ടിരുന്നു. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി സുപ്രിയോ ഭട്ടാചാര്യ ശനിയാഴ്ച ഈ വിഷയമുന്നയിച്ച് അഡീഷണല്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ കെഎന്‍ ഝായെ പോയിക്കണ്ടിരുന്നു. വോട്ടുകള്‍ എണ്ണിത്തീരുംവരെ വോട്ടിങ് മെഷീനുകള്‍ക്കുമേല്‍ ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തുമെന്ന് അദ്ദേഹം ഉറപ്പു നല്‍കിയതായാണ് അറിയുന്നത്.


Next Story

Related Stories