TopTop
Begin typing your search above and press return to search.

അമേരിക്കന്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പാര്‍ട്ടിയുടെ പേര് ഉപയോഗിക്കരുതെന്ന് അംഗങ്ങള്‍ക്ക് ബിജെപിയുടെ നിര്‍ദേശം; 'പങ്കെടുക്കുന്നത് സ്വന്തം നിലയ്ക്ക് മതി'

അമേരിക്കന്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പാര്‍ട്ടിയുടെ പേര് ഉപയോഗിക്കരുതെന്ന് അംഗങ്ങള്‍ക്ക് ബിജെപിയുടെ നിര്‍ദേശം; പങ്കെടുക്കുന്നത് സ്വന്തം നിലയ്ക്ക് മതി

അമേരിക്കന്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പാര്‍ട്ടിയുടെ പേര് ഉപയോഗിക്കരുതെന്ന് അംഗങ്ങള്‍ക്ക് ബിജെപിയുടെ നിര്‍ദേശം. ഡൊണാള്‍ഡ് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഹൗഡി മോദിി, നമസ്‌തേ ട്രംപ് പരിപാടികളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പ്രചരണങ്ങള്‍ക്കായി ഉപയോഗിച്ചേക്കാമെന്നും എന്നാല്‍ ഇത്തരം പരിപാടികളില്‍ പങ്കെടുക്കുന്നത് വ്യക്തിഗതമായ കാര്യമാണെന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുയോ ഡമോക്രാറ്റുകളുടേയോ പ്രചരണ പരിപാടികളില്‍ പാര്‍ട്ടിയുടെ പേര് ഉപയോഗിക്കരുതെന്നുമാണ് ബിജെപി തങ്ങളുടെ അമേരിക്കയിലുള്ള അംഗങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

ബിജെപിയുടെ ഫോറിന്‍ അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ചുമതലയുള്ള വിജയ് ചൗത്യാവാല, യുഎസ് ചാപ്റ്ററിലെ ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപിക്ക് അയച്ച കത്തിലാണ് ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

തങ്ങളുടെ രാജ്യത്ത് നടക്കുന്ന തെരഞ്ഞെടുപ്പ് പരിപാടികളില്‍ പങ്കെടുക്കുന്നതിന് ഓരോ പൗരനും അവകാശമുണ്ട്. ഓരോ ബിജെപി അംഗങ്ങള്‍ക്കും അത്തരം പരിപാടികളില്‍ പങ്കെടുക്കാമെങ്കിലും അതെല്ലാം വ്യക്തിഗതമായ രീതിയിലായിരിക്കണം. അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് യാതൊരു പങ്കുമില്ലല്ല, ചൗത്യാവാല പറഞ്ഞു.

അമേരിക്കന്‍ വൈസ് പ്രസിഡന്റ് പദവിയിലേക്ക് മത്സരിക്കുന്ന ഇന്ത്യന്‍-ജമൈക്കന്‍ വംശജ കമല ഹാരിസിനെക്കുറിച്ചുള്ള ചോദ്യത്തിന് ചൗത്യാവാല ഇന്ത്യന്‍ എക്‌സ്പ്രസിനോട് ഇങ്ങനെ മറുപടി പറഞ്ഞു: "അമേരിക്കയിലെ ഉയര്‍ന്ന രണ്ടാമത്തെ പദവിയിലേക്ക് ഇന്ത്യന്‍ പാരമ്പര്യമുള്ള ഒരാള്‍ മത്സരിക്കുന്നത് ഞങ്ങള്‍ക്ക് സന്തോഷം നല്‍കുന്ന കാര്യമാണ്. എന്നാല്‍ ബിജെപിക്ക് ഇവിടെ പക്ഷപാതിത്വം കാണിക്കാന്‍ കഴിയില്ല. അത് തീരുമാനിക്കാനുള്ള അവകാശം ഞങ്ങളുടെ അംഗങ്ങള്‍ക്കാണ്, അത് അവരുടെ അവകാശമാണ്".

ഏതൊരു തെരഞ്ഞെടുപ്പും അതത് രാജ്യങ്ങളുടെ ആഭ്യന്തര കാര്യമാണെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും അതില്‍ ബിജെപിക്ക് യാതൊരു പങ്കുമില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറയുന്നു.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പരിപാടികളില്‍ മോദിയും ട്രംപുമായുള്ള രണ്ട് പരിപാടികളുടേയും - കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ മോദി അമേരിക്കയില്‍ നടത്തിയ ഹൗഡി മോദി പരിപാടിയും ട്രംപ് കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്ത്യയില്‍ നടത്തിയ നമസ്‌തേ ട്രംപ് പരിപാടിയും- ദൃശ്യങ്ങള്‍ തങ്ങളുടെ പ്രചരണ പരിപാടികളില്‍ ഉപയോഗിക്കുന്നതിനിടെയാണ് പുതിയ നിര്‍ദേശം. നാലു വര്‍ഷം കൂടിി എന്ന് പേരിട്ടിരിക്കുന്ന ഒരു വീഡിയോ തുടങ്ങുന്നതു തന്നെ മോദിയും ട്രംപും കൂടി കൈകോര്‍ത്തു പിടിച്ച് ഹൂസ്റ്റണില്‍ നടന്ന ഹൗഡി മോദി പരിപാടിക്ക് എത്തുന്ന ദൃശ്യങ്ങളോടെയാണ്. ട്രംപിന് ഒരു മുഖവുരയുടെ ആവശ്യമില്ലെന്നും ഓരോ സംഭാഷണങ്ങളിലും അദ്ദേഹത്തിന്റെ പേര് കടന്നുവരാറുണ്ടെന്നുമുള്ള ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വാക്കുകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. അഹമ്മദാബാദില്‍ ട്രംപും മെലാനിയ ട്രംപും ആള്‍ക്കൂട്ടത്തിനു നേരെ കൈവീശുന്ന ദൃശ്യങ്ങളും പ്രചരണപരിപാടികളിലുണ്ട്.

ഇന്ത്യയില്‍ നിന്ന് തങ്ങള്‍ക്ക് വലിയ പിന്തുണയാണ് കിട്ടുന്നതെന്നും മോദിയുടെ വലിയ പിന്തുണയും തങ്ങള്‍ക്കുണ്ടെന്നും ഈ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ അമേരിക്കക്കാര്‍ തനിക്ക് തന്നെ വോട്ടു ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇതുസംബന്ധിച്ചുള്ള ചോദ്യത്തോട് ട്രംപ് പ്രതികരിച്ചിരുന്നു.


Next Story

Related Stories