TopTop
Begin typing your search above and press return to search.

ബിജെപി ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി കാണുന്നില്ല, ഗവണ്‍മെന്റിന്റെ മതം ഭരണഘടന - അമിത് ഷാ

ബിജെപി ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി കാണുന്നില്ല, ഗവണ്‍മെന്റിന്റെ മതം ഭരണഘടന - അമിത് ഷാ

ബിജെപി ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി കാണുന്നില്ല എന്നും രാജ്യത്തിന് പൊതുവമായും ഗവണ്‍മെന്റിനും ഒരു മതമേ ഉള്ളൂ എന്നും അത് ഭരണഘടനയാണ് എന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യടുഡേ-ആജ് തക്ക് സംഘടിപ്പിച്ച അജണ്ട പരിപാടിയില്‍ വി ഡി സവര്‍ക്കറുടെ ഹിന്ദു രാഷ്ട്ര സങ്കല്‍പ്പം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അമിത് ഷാ. ഈ രാജ്യത്തെ ഒരു പൗരനും ഒന്നും ഭയപ്പെടാനില്ല. അതേസമയം നിയമവിരുദ്ധമായി ഇന്ത്യയില്‍ കുടിയേറിയവര്‍ പുറത്തുപോകേണ്ടിവരും. അവര്‍ തെറ്റ് സമ്മതിച്ചേ മതിയാകൂ - അമിത് ഷാ പറഞ്ഞു.

കോണ്‍ഗ്രസിന് രാജ്യത്തിന്റെ പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യാനാകില്ല. ഇത് മോദി സര്‍ക്കാരാണ്. അധികാരത്തിന് വേണ്ടി മാത്രമല്ല ഞങ്ങള്‍ നില്‍ക്കുന്നത്. രാജ്യത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ്. രാഷ്ട്രീയം കളിക്കാനല്ല ഞങ്ങള്‍ വന്നിരിക്കുന്നത്. അങ്ങനെയാണെങ്കില്‍ 2023 വരെ ഇത് പൗരത്വ നിയമം നടപ്പാക്കാന്‍ കാത്തിരിക്കാമായിരുന്നു. അഭയാര്‍ത്ഥി കാമ്പുകളില്‍ പോയി അവിടത്തെ അവസ്ഥകള്‍ കാണൂ. അവര്‍ക്ക് പൗരത്വം നല്‍കുന്നത് ഒരു ദിവസം പോലും വൈകിക്കാനാകില്ല - അമിത് ഷാ പറഞ്ഞു. എന്ത് സംഭവിച്ചാലും പൗരത്വ നിയമം നടപ്പാക്കുമെന്ന് ഇന്നലെ അമിത് ഷാ പറഞ്ഞിരുന്നു.

മതാടിസ്ഥാനത്തിൽ പൗരത്വം നിർണയിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധമുയർന്നിരിക്കുന്നതിന് ഇടയിലാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. അഫ്ഗാനിസ്താൻ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ മുസ്ലീങ്ങൾ ഒഴികെയുള്ള മതവിഭാഗങ്ങൾക്ക് - രേഖകളില്ലാത്ത നിയമവിരുദ്ധ കുടിയേറ്റക്കാർക്ക് പൗരത്വം നൽകാനുള്ള വ്യവസ്ഥ ഭരണഘടനാവിരുദ്ധമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.


Next Story

Related Stories