TopTop
Begin typing your search above and press return to search.

സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം: കൊലപാതകമാണെന്ന് പ്രചരിപ്പിച്ചതില്‍ ബി.ജെ.പിക്ക് പങ്കെന്ന് പഠനം

സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം: കൊലപാതകമാണെന്ന് പ്രചരിപ്പിച്ചതില്‍ ബി.ജെ.പിക്ക് പങ്കെന്ന് പഠനം

ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം കൊലപാതകമാണെന്ന തരത്തില്‍ വാര്‍ത്ത പ്രചരിപ്പിച്ചതില്‍ ബി.ജെ.പിക്ക് പങ്കുണ്ടെന്ന് പഠനം. കോവിഡിനെത്തുര്‍ന്ന് രാജ്യത്തുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്‍ സുശാന്തിന്റെ മരണം സംബന്ധിച്ച വിവാദങ്ങള്‍ക്ക് സാധിച്ചെന്നും മിഷിഗന്‍ സര്‍വകലാശാലയുടെ പഠനം വ്യക്തമാക്കുന്നു. 'അനാട്ടമി ഓഫ് എ റൂമര്‍: സോഷ്യല്‍ മീഡിയ ആന്‍ഡ് ദി സൂയിസൈഡ് ഓഫ് സുശാന്ത് സിംഗ് രജ്പുത്' എന്ന പഠനത്തിലാണ് സമൂഹ മാധ്യങ്ങളിലെ വ്യാജ പ്രചാരണങ്ങളെ വിമര്‍ശനാത്മകമായി നിരീക്ഷിച്ചിരിക്കുന്നത്. അതേസമയം, സുശാന്തിന്റെ മരണം കൊലപാതകമല്ല ആത്മഹത്യയാണെന്ന് ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാരുടെ സമിതി കേസ് അന്വേഷിക്കുന്ന സി.ബി.ഐക്ക് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് കൈമാറിയിരുന്നു.

ജൂണ്‍ 14ന് മുംബൈയിലെ ഫ്‌ളാറ്റിലാണ് സുശാന്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അതിനുശേഷം സെപ്റ്റംബര്‍ 12 വരെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച കാര്യങ്ങള്‍ കാര്യങ്ങളാണ് മിഷിഗന്‍ സര്‍വകലാശാല പഠനവിധേയമാക്കിയത്. ഇക്കാലയളവില്‍ മറ്റുള്ള പ്രശ്‌നത്തേക്കാള്‍ സുശാന്തിന്റെ മരണം സംബന്ധിച്ച ട്വീറ്റുകള്‍ക്കാണ് കൂടുതലായി വീണ്ടും ട്വീറ്റ് ചെയ്യപ്പെട്ടത്. ആദ്യഘട്ടത്തില്‍ സുശാന്തിന്റെ മരണത്തിനൊപ്പം വിഷാദ രോഗത്തെക്കുറിച്ചും മാനസികാരോഗ്യത്തെക്കുറിച്ചും ബോളിവുഡില്‍ സുശാന്ത് നേരിടേണ്ടിവന്ന വെല്ലുവിളികളുമാണ് ചര്‍ച്ച ചെയ്തത്. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞതോടെ ചര്‍ച്ചകളുടെ ഉള്ളടക്കം മാറി. മരണത്തിനു പിന്നിലെ കാരണങ്ങള്‍ അന്വേഷിക്കുന്നതിനൊപ്പം പലതരത്തിലുള്ള ഗൂഢാലോചനകളെക്കുറിച്ചും ചര്‍ച്ച ആരംഭിച്ചു. മരണം കൊലപാതകമാണെന്ന തരം ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ പാര്‍ട്ടികളേക്കാള്‍ ബി.ജെ.പി നേതാക്കളായിരുന്നു കൂടുതല്‍ സജീവമായിരുന്നത്. ബോളിവുഡും അധോലോകവും തമ്മിലുള്ള ബന്ധവും ചര്‍ച്ചയായി. സുശാന്തിന്റെ മരണത്തിനു പിന്നില്‍ പാകിസ്താനാണെന്ന തരത്തിലും ചര്‍ച്ചകളുണ്ടായെന്ന് പഠനം വ്യക്തമാക്കുന്നു.

കോവിഡ് കാലത്ത് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാന്‍ പല നേതാക്കളും സുശാന്തിന്റെ മരണവും കേസും ഉപയോഗപ്പെടുത്തി. കേസ് അന്വേഷണം ലഹരിമരുന്ന് കടത്തിലേക്ക് എത്തിപ്പെട്ടതും സ്ത്രീകളെ മാത്രം കരുവാക്കി നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അന്വേഷണം നടത്തുന്നതിനെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇതെല്ലാം അടിസ്ഥാനപ്പെടുത്തിയാണ് സമൂഹമാധ്യമങ്ങളില്‍ ട്രോളുകളും ചര്‍ച്ചകളും നിറഞ്ഞതെന്നും പഠനം പറയുന്നു.


Next Story

Related Stories