TopTop
Begin typing your search above and press return to search.

ഫറ ആക്ട് പ്രകാരം യുഎസിൽ രജിസ്റ്റർ ചെയ്യുന്ന ഇന്ത്യയിലെ ആദ്യ രാഷ്ട്രീയ പാർട്ടിയായി ബിജെപി

ഫറ ആക്ട് പ്രകാരം യുഎസിൽ രജിസ്റ്റർ ചെയ്യുന്ന ഇന്ത്യയിലെ ആദ്യ രാഷ്ട്രീയ പാർട്ടിയായി ബിജെപി

ഫോറിന്‍ ഏജന്റസ് റജിസ്ട്രേഷന്‍ ആക്ട് (ഫറ) പ്രകാരം യുഎസില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഇന്ത്യയില്‍ നിന്നുള്ള ആദ്യ രാഷ്ട്രീയ പാർട്ടിയായി ബിജെപി. ഓവര്‍സീസ് ഫ്രന്റ്സ് ഓഫ് ബിജെപി എന്ന പേരിലാണ് 1938 ലെ ഫോറിന്‍ ഏജന്റസ് റജിസ്ട്രേഷന്‍ നിയമ പ്രകാരമാണ് യുഎസ് ഡിപാർട്ടമെന്റ് ഓഫ് ജസ്റ്റിസിൽ പാർട്ടിയുടെ രജിസ്ട്രേഷൻ. ഇക്കഴിഞ്ഞ ഓഗസ്റ്റ് 27 നായിരുന്നു ഓവര്‍സീസ് ഫ്രന്റ്സ് ഓഫ് ബിജെപി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയതെന്ന് സംഘടന അറിയിക്കുന്നു.

യുഎസ് രാഷ്ട്രീയത്തിൽ വിദേശശക്തികളുടെ താൽപ്പര്യങ്ങളെ പ്രതിനിധീകരിക്കുന്നതരത്തിൽ പ്രവർത്തിക്കാൻ സംഘടനകളെ അനുവദിക്കുന്നതാണ് ഫറ നിയമം. ഫറ നിയമപ്രകാരം യുഎസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതിനാല്‍ സംഘടനയ്ക്ക് ഇനിമുതൽ ബിജെപിയെ ഔദ്യോഗികമായി യുഎസില്‍ പ്രതിനിധീകരിക്കാന്‍ സാധിക്കും. ഇക്കാര്യം വിദേശരാജ്യങ്ങളില്‍ ബിജെപി പാര്‍ട്ടിയുടെ ചുമതലയുള്ള വിജയ് ചൗതൈവാലെയും വ്യക്തമാക്കുന്നു.

അതേസമയം ബിജെപിക്കും ഒ‌ഫ്‌ജെ‌പിക്കും സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നില്ല, കൂടാതെ " സന്നദ്ധപ്രവർത്തനം" എന്ന നിലയിലായിരുന്നു ഒ‌ബി‌ജെ‌പിയുടെ മീറ്റിംഗുകളും പ്രവർത്തനങ്ങളും. ഇതിന് പിന്നാലെയാണ് ഫറയ്ക്ക് കീഴിൽ രജിസ്റ്റർ ചെയ്യുന്നതിലേക്ക് എത്തുതെന്നും ചൗതൈവാലെ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ, വർഷം നടക്കാനിരിക്കുന്ന യുഎസ്സിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണത്തില്‍ പാര്‍ട്ടിയുടെ പേരോ ചിഹ്നമോ ഉപയോഗിക്കരുതെന്നാണ് ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബി.ജെ.പി (OFBJP) അംഗങ്ങള്‍ക്ക് നേതൃത്വം നൽകിയിട്ടുള്ള നിര്‍ദേശം. സംഘടനയുടെ അംഗങ്ങൾക്ക് തിരഞ്ഞെടുപ്പിൽ‌ സ്വന്തം താല്‍പര്യത്തിന് അനുസൃതമായി പ്രവർത്തിക്കാം. തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുക്കാമെന്നും, ആര്‍ക്ക് വേണമെങ്കിലും വോട്ട് ചെയ്യാമെന്നും നേതൃത്വം വ്യക്തമാക്കുന്നു. എന്നാല്‍ പ്രചാരണ പരിപാടികളിൽ ഉൾപ്പെടെ ബിജെപി ചിഹ്നമോ, ബിജെപി, ഒഎഫ്ബിജെപി പേരോ ഉപയോഗിക്കരുതെന്നും വിജയ് ചൗതൈവാലെ പറഞ്ഞു.

യുഎസിലെ ഇന്ത്യക്കാരെ തിരഞ്ഞെടുപ്പില്‍ സ്വാധീനിക്കാന്‍ ബിജെപി പാര്‍ട്ടിയുടെ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെ നേരത്തെ തന്നെ ആക്ഷേപമുന്നയിച്ചിട്ടുണ്ട്. ഫെബ്രുവരിയില്‍ അഹമ്മദാബാദില്‍ നടന്ന 'നമസ്തേ ട്രംപ്', ഹൂസറ്റണില്‍ നടന്ന ഹൗഡി മോഡി തുടങ്ങിയ പരിപാടികളുടെ ചിത്രങ്ങൾ ഉൾപ്പെടെ പ്രചാരണത്തിന് ഉപയോഗിക്കുന്നെന്നാണ് ആക്ഷേപം. വിവാദം യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ അന്വേഷണ പരിധിയിലുമുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് വിജയ് ചൗതൈവാലെയുടെ പ്രതിരകണം. തിരഞ്ഞെടുപ്പ് അതത് രാജ്യങ്ങളുടെ ആഭ്യന്തര വിഷയമാണ്, ഇത്തരം നടപടി ക്രമങ്ങളില്‍ ബിജെപിക്ക് യാതൊരു വിധത്തിലുള്ള പങ്കുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Next Story

Related Stories