Top

ചില സംഭവങ്ങളെ ആള്‍ക്കൂട്ട കൊലപാതകങ്ങളായി ചിത്രീകരിക്കുന്നത് രാജ്യത്തെ നാണംകെടുത്താന്‍: മോഹന്‍ ഭാഗവത്

ചില സംഭവങ്ങളെ ആള്‍ക്കൂട്ട കൊലപാതകങ്ങളായി ചിത്രീകരിക്കുന്നത് രാജ്യത്തെ നാണംകെടുത്താന്‍: മോഹന്‍ ഭാഗവത്

ചില സംഭവങ്ങളെ ആള്‍ക്കൂട്ട കൊലപാതകങ്ങളായി ചിത്രീകരിക്കുന്നത് രാജ്യത്തെയും ഹിന്ദു സമൂഹത്തെയും നാണംകെടുത്താനാണെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ആള്‍ക്കൂട്ട കൊലപാതകങ്ങളെന്ന് പറഞ്ഞ് ചില സമുദായങ്ങള്‍ക്കിടയില്‍ ഭയം വളര്‍ത്താനാണ് ശ്രമമെന്നും മോഹന്‍ ഭാഗവത് നാഗ്പൂരില്‍ ആയുധപൂജയില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും നടപടി പ്രശംസനീയമാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. സാമ്പത്തിക മാന്ദ്യം എല്ലാ മേഖലകളെയും ബാധിച്ചിട്ടുണ്ടെന്നും ഭാഗവത് പറഞ്ഞു. ഈ സാഹചര്യം മറികടക്കാനുള്ള നടപടികള്‍ കഴിഞ്ഞ ഒന്നര മാസമായി സര്‍ക്കാര്‍ സ്വീകരിച്ച് വരുന്നുണ്ടെന്നും ഭാഗവത് കൂട്ടിച്ചേര്‍ത്തു.

നാഗ്പുരിലെ റെഷിംബാഗ് മൈതാനത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ മാര്‍ച്ചിനെ മോഹന്‍ ഭാഗവത് അഭിസംബോധന ചെയ്തു. ആര്‍എസ്എസിന്റെ സ്ഥാപകദിനം കൂടിയാണ് വിജയദശമി. എച്ച് സി എല്‍ സ്ഥാപകന്‍ ശിവ് നാടാര്‍ പരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു. കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്ക്കരി, ജനറല്‍ വി കെ സിംഗ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.


Next Story

Related Stories