TopTop
Begin typing your search above and press return to search.

റിപ്പബ്ലിക് ദിനത്തില്‍ ബ്രസീല്‍ പ്രസിഡണ്ട് ജയിര്‍ ബോള്‍സൊനാരോ മുഖ്യാതിഥിയാകും

റിപ്പബ്ലിക് ദിനത്തില്‍ ബ്രസീല്‍ പ്രസിഡണ്ട് ജയിര്‍ ബോള്‍സൊനാരോ മുഖ്യാതിഥിയാകും

തീവ്ര നിലപാടുകളുള്ള വലതുപക്ഷ നേതാവും ബ്രസീലിയന്‍ പ്രസിഡണ്ടുമായ ജയിര്‍ ബോള്‍സൊനാരോയ്ക്ക് ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ ക്ഷണം. അടുത്ത വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കാനാണ് ആമസോണ്‍ കാടുകളുടെ നശീകരണം സംബന്ധിച്ച് വിവാദ നിലപാടുകളുള്ള നേതാവിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷണിച്ചിരിക്കുന്നത്.

ബ്രസീലില്‍ പതിനൊന്നാം ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജയിറിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചത്. ഭീകരവാദത്തിനെതിരായ സന്നാഹങ്ങള്‍ നിര്‍മിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഉച്ചകോടിക്കുള്ളത്. ജനനന്മയ്ക്കായി പരസ്പര സഹകരണം ഉറപ്പാക്കുന്നകത് സംബന്ധിച്ച് മോദിയും ജയിര്‍ ബോള്‍സൊനാരോയും സംസാരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയാകാന്‍ ബ്രസീലിയന്‍ പ്രസിഡണ്ട് സമ്മതമറിയിച്ചതായി കൂടിക്കാഴ്ചയ്ക്കു ശേഷം പുറത്തിറങ്ങിയ പ്രസ്താവന പറഞ്ഞു. രണ്ട് നേതാക്കളും ഇരുരാജ്യങ്ങളുടെയും നയതന്ത്ര പങ്കാളിത്തം സമഗ്രമാകേണ്ടതിന്റെ ആവശ്യകത ഇരുനേതാക്കളും അംഗീകരിച്ചു. ഇന്ത്യാ സന്ദര്‍ശന വേളയില്‍ തനിക്കൊപ്പം ബിസിനസ് പ്രമുഖരെക്കൂടി ഉള്‍പ്പെടുത്തുമെന്നും ബോള്‍സൊനാരോ വാഗ്ദാനം ചെയ്തു.


Next Story

Related Stories