TopTop
Begin typing your search above and press return to search.

യുപിയില്‍ 11 മരണം, 11 നഗരങ്ങളിൽ ഇൻ്റർനെറ്റ് നിരോധനം; മധ്യപ്രദേശിൽ വിവിധ ജില്ലകളിൽ നിരോധനാജ്ഞ

യുപിയില്‍ 11 മരണം, 11 നഗരങ്ങളിൽ ഇൻ്റർനെറ്റ് നിരോധനം; മധ്യപ്രദേശിൽ വിവിധ ജില്ലകളിൽ നിരോധനാജ്ഞ

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായുള്ള സംഘര്‍ഷങ്ങളില്‍ ഉത്തര്‍പ്രദേശില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി. വെടി വച്ചിട്ടില്ലെന്നാണ് പൊലീസ് ഭാഷ്യം. യുപി ഡിജിപി ഒ പി സിംഗ് ഇന്നലെ അങ്ങനെയാണ് പറഞ്ഞത്. എന്നാല്‍ വെടിവയ്പ് നടന്നിട്ടുണ്ട് എന്നാണ് ആശുപത്രിവൃത്തങ്ങള്‍ പറയുന്നത്. 600ഓളം പേരെ കരുതല്‍ തടങ്കലിലാക്കിയതായി പൊലീസ് പറയുന്നു. മധ്യപ്രദേശിലെ വിവിധ ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശിലെ 11 നഗരങ്ങളിൽ ഇന്റര്‍നെറ്റ് നിരോധിച്ചതായി റിപ്പോര്‍ട്ടുണ്ട്. ബിജ്നോർ, മീററ്റ്, ഫിറോസാബാദ്, കാൺപൂർ, സംഭാൽ, മൊറാദാബാദ്, മുസഫർനഗർ, ബറൈച്ച് എന്നിവിടങ്ങളിലാണ് ഇൻ്റർനെറ്റ് നിരോധനം.

ഡല്‍ഹിയിലെ ദര്യാഗഞ്ചില്‍ 10 പേരെ അറസ്റ്റ് ചെയ്തു. അതേസമയം കസ്റ്റഡിയിലെടുത്ത 9 കുട്ടികളെ വിട്ടയച്ചതായാണ് റിപ്പോര്‍ട്ട്. ഇന്ത്യാ ഗേറ്റിലും ജാമിയ കാമ്പസിലും പ്രതിഷേധം സജീവമാണ്. ദര്യാഗഞ്ചില്‍ പൊലീസ് ലാത്തി ചാര്‍ജ്ജും ജലപീരങ്കി പ്രയോഗവും നടത്തി. ഇവിടെ 36 പേര്‍ക്ക് പരിക്കേറ്റു. ഈസ്റ്റ് ഡൽഹിയിലെ സീമാപുരിയിൽ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു.

ആർജെഡി ആഹ്വാനം ചെയ്ത ബിഹാർ ബന്ദിൽ വ്യാപക അക്രമം റിപ്പോർട്ട് ചെയ്യപ്പെട്ടു.

ദേശീയ പൗരത്വ പട്ടിക നടപ്പാക്കിയാല്‍ ഛത്തീസ്ഗഡിലെ പകുതിയിലധികം പേര്‍ക്ക് പൗരത്വം തെളിയിക്കാനാകില്ല എന്ന് മുഖ്യമന്ത്രി ഭൂപേഷ് ബഗേല്‍ പറഞ്ഞു. ഛത്തീസ്ഗഡില്‍ 2.80 കോടി ജനങ്ങളുണ്ട്. സംസ്ഥാനത്ത് പകുതിയിലധികം പേരുടെ പക്കല്‍ പൗരത്വം തെളിയിക്കാനുള്ള രേഖകളുണ്ടാകില്ല - ഭൂപേഷ് ബഗേല്‍ പറഞ്ഞു. അവര്‍ക്ക് ഭൂമി രേഖകളോ ഭൂമിയോ ഇല്ല. അവരുടെ പൂര്‍വപിതാക്കള്‍ നിരക്ഷരരായിരുന്നു. പലരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കുടിയേറിപ്പാര്‍ത്തവരാണ്. സാധാരണക്കാരന്റെ ജീവിതം തകര്‍ത്തല്ല നുഴഞ്ഞുകയറ്റം തടയേണ്ടത് എന്നും ഭൂപേഷ് ബഗേല്‍ പറഞ്ഞു. ഛത്തീസ്ഗഡില്‍ പൗരത്വ ഭേദഗതി നിയമമോ ദേശീയ പൗരത്വ പട്ടികയോ നടപ്പാക്കില്ല എന്ന് ഭൂപേഷ് ബഗേല്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

പൗരത്വ നിയമത്തിലും പട്ടികയിലും കേന്ദ്ര സര്‍ക്കാര്‍ കടുംപിടിത്തം ഒഴിവാക്കണമെന്ന് ബി എസ് പി അധ്യക്ഷ മായാവതി ആവശ്യപ്പെട്ടു. ഹിന്ദിയിലാണ് മായാവതിയുടെ ട്വീറ്റ്.

<blockquote class="twitter-tweet"> <p lang="hi" dir="ltr">अब तो नए सीएए व एनआरसी के विरोध में केन्द्र सरकार के एनडीए में भी विरोध के स्वर उठने लगे हैं। अतः बीएसपी की मांग है कि वे अपनी ज़िद को छोड़कर इन फैसलों को वापस ले। साथ ही, प्रदर्शनकारियों से भी अपील है कि वे अपना विरोध शान्तिपूर्ण ढंग से ही प्रकट करें।</p>— Mayawati (@Mayawati) <a href="https://twitter.com/Mayawati/status/1208224732803301376?ref_src=twsrc^tfw">December 21, 2019</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

അതിനിടെ യുപിയിൽ പൊലീസ് വെടിവയ്പിൽ മരിച്ച മുഹമ്മദ് വക്കീലിന് (32) വെടി കൊണ്ടത് റേഷൻ കടയിൽ പോയപ്പോളാണ് എന്ന് ഭാര്യ ഷബീന (28) ദ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. മംഗലാപുരത്ത് പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ട നൌഷീൻ പ്രതിഷേധത്തിൽ പങ്കെടുത്തിട്ടില്ലെന്നും ആ വഴി പോകുമ്പോളാണ് വെടി കൊണ്ടത് എന്നാണ് ബന്ധുക്കൾ പറയുന്നത്. അലഹബാദിൽ (പ്രയാഗ് രാജ്) 150 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.


Next Story

Related Stories