TopTop
Begin typing your search above and press return to search.

കോവിഡ് പ്രതിരോധത്തില്‍ മോദി സര്‍ക്കാര്‍ തോറ്റു; അടിയന്തിര സര്‍വകക്ഷി യോഗം വിളിക്കണം, രൂക്ഷവിമര്‍ശനവുമായി സോണിയ ഗാന്ധി

കോവിഡ് പ്രതിരോധത്തില്‍ മോദി സര്‍ക്കാര്‍ തോറ്റു; അടിയന്തിര സര്‍വകക്ഷി യോഗം വിളിക്കണം, രൂക്ഷവിമര്‍ശനവുമായി സോണിയ ഗാന്ധി

രാജ്യത്ത് കോവിഡ് അതിരൂക്ഷമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. രാജ്യത്തെ സംവിധാനങ്ങള്‍ പരാജയപ്പെട്ടിട്ടില്ലെങ്കിലും പ്രധാനമന്ത്രി എന്ന നിലയില്‍ മോദി പരാജയമായെന്നും സോണിയ ഗാന്ധി പറഞ്ഞു. കോവിഡ് സാഹചര്യത്തെപ്പറ്റി വിലയിരുത്താന്‍ അടിയന്തിര സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ക്കണമെന്നും സോണിയ ആവശ്യപ്പെട്ടു.

'ഇന്ത്യക്ക് വിഭവങ്ങളും അതിന്റെ ശക്തിയുമുണ്ട്. എന്നാല്‍ വിഭവങ്ങള്‍ ക്രിയാത്മകമായി വിനിയോഗിക്കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടു', ഓണ്‍ലൈനായി നടന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സോണിയ ഗാന്ധി പറഞ്ഞു. രാജ്യത്ത് ഇന്ന് 4.14 ലക്ഷം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 3900 പേരാണ് കോവിഡ് ബാധിച്ച് ഇന്ന് മരിച്ചത്. ഈ മഹാമാരി കൈകാര്യം ചെയ്യാന്‍ പാര്‍ലമെന്ററി കമ്മിറ്റികള്‍ ഒന്നിച്ചുചേര്‍ന്ന് തീരുമാനമെടുക്കേണ്ട സാഹചര്യമാണിത് സോണിയ ഗാന്ധി പറഞ്ഞു.

'ഇത് സര്‍ക്കാരും നമ്മളും തമ്മിലുള്ള യുദ്ധമല്ല, പകരം കൊറോണയും നമ്മളും തമ്മിലുള്ള യുദ്ധമാണ്. ഈ പ്രതിസന്ധിയെ നേരിടാന്‍ ശാന്തവും കഴിവുറ്റതും ദീര്‍ഘവീക്ഷണവുമുള്ള ഒരു നേതൃത്വമാണ് ആവശ്യം. ജനങ്ങളോട് സഹാനുഭൂതിയില്ലാത്ത ഒരു രാഷ്ട്രീയ നേതൃത്വം മൂലം രാജ്യം മുടന്തുകയാണ്. മോദി സര്‍ക്കാരിന്റെ നിസ്സംഗതയുടെയും കഴിവില്ലായ്മയുടെയും ഭാരം മൂലം നാം മുങ്ങിക്കൊണ്ടിരിക്കുകയാണ്. നമ്മള്‍ സേവനത്തിലൂടെ സ്വയം സമര്‍പ്പിക്കേണ്ട സമയമാണ്,'' സോണിയ ഗാന്ധി പറഞ്ഞു.

''മോദി സര്‍ക്കാരിന്റെ വിവേചനപരമായ വാക്സിനേഷന്‍ നയം ദശലക്ഷക്കണക്കിന് ദളിതര്‍, ആദിവാസികള്‍, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍, ദരിദ്രര്‍, പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ എന്നിവരെ വാക്സിനേഷനില്‍ നിന്ന് മാറ്റിനിര്‍ത്തും. ഓക്‌സിജന്‍, മരുന്ന്, വെന്റിലേറ്റര്‍ എന്നിവയ്ക്കുള്ള വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടതായും കോണ്‍ഗ്രസ് പ്രസിഡന്റ് ആരോപിച്ചു. '' ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി വാക്‌സിനുകള്‍ക്ക് വേണ്ടത്ര ഓര്‍ഡറുകള്‍ നല്‍കുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടു,'' ''ജനങ്ങളുടെ ക്ഷേമവുമായി യാതൊരു ബന്ധവുമില്ലാത്ത പദ്ധതികള്‍ക്കായി മോദി സര്‍ക്കാര്‍ ആയിരക്കണക്കിന് കോടി അനുവദിച്ചതായും സോണിയ ഗാന്ധി കുറ്റപ്പെടുത്തി.


Next Story

Related Stories