TopTop
Begin typing your search above and press return to search.

ഗംഗാജലത്തിന് കോവിഡിനെ ഭേദമാക്കാന്‍ കഴിയുമെന്ന് കേന്ദ്ര സര്‍ക്കാര്‍; പഠിക്കണമെന്ന നിര്‍ദ്ദേശം തള്ളി ഐസിഎംആര്‍

ഗംഗാജലത്തിന് കോവിഡിനെ ഭേദമാക്കാന്‍ കഴിയുമെന്ന് കേന്ദ്ര സര്‍ക്കാര്‍; പഠിക്കണമെന്ന നിര്‍ദ്ദേശം തള്ളി ഐസിഎംആര്‍

ഗംഗാജലത്തിന് കോവിഡ്-19 രോഗത്തെ ഭേദമാക്കാന്‍ കഴിയുമോയെന്ന് പഠിക്കണമെന്ന മോദി സര്‍ക്കാരിന്റെ ആവശ്യത്തെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് തള്ളി. മഹാമാരിയെ നേരിടാന്‍ ബുദ്ധിമുട്ടുന്നതിനിടയ്ക്ക് തങ്ങള്‍ക്ക് ഇത്തരം അനാവശ്യ കാര്യങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയില്ലെന്നതിനാലാണ് സര്‍ക്കാരിന്റെ ആവശ്യം തള്ളിയതെന്ന് ഐസിഎംആറിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. ദി പ്രിന്റ് ആണ് ഐസിഎംആര്‍ സോഴ്സുകളെ ആധാരമാക്കി ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

കേന്ദ്ര ജല്‍ ശക്തി മന്ത്രാലയമാണ് ഗംഗാജലത്തിന്റെ 'ശക്തി' പരിശോധിക്കാന്‍ ഐസിഎംആറിന് നിര്‍ദ്ദേശം വെച്ചത്. അതുല്യ ഗംഗ എന്ന ഒരു എന്‍ജിഒ ഈയാവശ്യമുന്നയിച്ച് മന്ത്രാലയത്തെ സമീപിച്ചിരുന്നു. അതിനെ മന്ത്രാലയം ഗൗരവത്തോടെ എടുക്കുകയായിരുന്നു.

ഗംഗാജലത്തില്‍ ചില പ്രത്യേക തരം വൈറസ്സുകളുണ്ടെന്നും അതിന് കൊറോണ വൈറസ്സിനെ നശിപ്പിക്കാന്‍ കഴിയുമെന്നും കേന്ദ്ര ജല്‍ശക്തി മന്ത്രാലയം പറയുന്നു. എല്ലാ മന്ത്രാലയങ്ങള്‍ക്കും ഈ എന്‍ജിഒ ഈ വിഷയമുന്നയിച്ച് കത്തയച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കത്തയയ്ക്കുകയുണ്ടായി. പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയായ നമാമി ഗംഗ പ്രോഗ്രാം കൈകാര്യം ചെയ്യുന്ന വകുപ്പ് ഗംഗാജലം ക്ലിനിക്കല്‍ ട്രയലിന് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഐസിഎംആറിന് കത്തെഴുതി. ഏപ്രില്‍ 30നായിരുന്നു ഇത്. എന്നാല്‍ ഈ നിര്‍ദ്ദേശം രോഗികള്‍ക്കല്ല, പകരം എന്‍ജിഒയ്ക്കാണ് ഗുണം ചെയ്യുക എന്ന് കണ്ടെത്തിയ ഐസിഎംആര്‍ അതിനെ നിരാകരിച്ചു.


Next Story

Related Stories