TopTop

കൊറോണ - സെൻസസ്, എൻപിആർ നടപടികൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ മാറ്റിവച്ചതായി കേന്ദ്രസർക്കാർ

കൊറോണ - സെൻസസ്, എൻപിആർ നടപടികൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ മാറ്റിവച്ചതായി കേന്ദ്രസർക്കാർ

കൊറോണ വൈറസ് വ്യാപനത്തിൻ്റേയും പ്രതിരോധ നടപടികളുടേയും സാഹചര്യത്തിൽ 2021ലെ സെൻസസ്, എൻപിആർ (നാഷണൽ പോപ്പുലേഷൻ രജിസ്റ്റർ) നടപടികൾ നിർത്തിവയ്ക്കുന്നതായി കേന്ദ്ര സർക്കാർ. രജിസ്ട്രാര്‍ ജനറല്‍ ആന്‍ഡ് സെന്‍സസ് കമ്മീഷണര്‍ ഓഫീസും, കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമാണ് ഇക്കാര്യം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്. രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെയാണ് പ്രഖ്യാപിച്ചത്. വിവിധ സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രഭരണപ്രദേശങ്ങളും ലോക്ക് ഡൗണും നിയന്ത്രണങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട് ഈ സാഹചര്യം കണക്കിലെടുത്താണ് ഏപ്രില്‍ ഒന്നിന് തുടങ്ങാനിരുന്ന സെന്‍സസ്, എന്‍പിആര്‍ നടപടികള്‍ ഇനിയൊരു അറിയപ്പുണ്ടാകുന്നത് വരെ മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്.

നിയന്ത്രണങ്ങളും സോഷ്യല്‍ ഡിസ്റ്റന്‍സിംഗും നടപ്പാക്കുന്നത് സംബന്ധിച്ചവും അവശ്യസേവനങ്ങള്‍ ലഭ്യമാക്കുന്നത് സംബന്ധിച്ചും വിവിധ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇന്നലെ ആഭ്യന്തര മന്ത്രാലയം ഇറക്കിയിരുന്നു. പൗരത്വ ഭേദഗതി നിയമത്തിവുമായും ദേശീയ പൗരത്വ പട്ടികയുമായും ബന്ധപ്പെട്ടതെന്ന് ചൂണ്ടിക്കാട്ടി എന്‍പിആര്‍ നടപ്പാക്കില്ല എന്ന് വിവിധ സംസ്ഥാനങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്‍പിആറുമായി ഒരു തരത്തിലും സഹകരിക്കില്ലെന്ന് പറഞ്ഞ് പശ്ചിമ ബംഗാളും കേരളവും ഇതുമായി ബന്ധപ്പെട്ട നടപടികള്‍ നിര്‍ത്തിവച്ചിരുന്നു.








Next Story

Related Stories