കര്ഷികനിയമങ്ങള് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന കര്‍ഷകരും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള പത്താംവട്ട ചര്‍ച്ചയും പരാജയപ്പെട്ടു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെങ്കില്‍ കോടതിയില്‍ പോകാന്‍ ചര്‍ച്ചയില്‍ കര്‍ഷകരോടു കേന്ദ്രം പറഞ്ഞു. ചര്‍ച്ചയില്‍ തീരുമാനമാകാതെ വന്നതോടെ സമരം തുടരാനും മുന്‍ നിശ്ചയിച്ച പ്രകാരം ട്രാക്ടര്‍ റാലിയുമായി മുന്നോട്ട് പോകാനാകും സംഘടനകള്‍ തീരുമാനിക്കും.
ഡല്‍ഹി അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകരെ പിന്‍വലിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം കര്‍ഷകര്‍ തള്ളിയതോടെ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. സമരം പിന്‍വലിച്ച ശേഷം നിയമങ്ങള്‍ പിന്‍വലിക്കാമെന്ന നിര്‍ദ്ദേശമാണ് കര്‍ഷക സംഘനകള്‍ തള്ളിയത്. സമരം പിന്‍വലിച്ചാല്‍ ഒരു വര്‍ഷത്തേക്ക് നിയമം നടപ്പാക്കുന്നത് നീട്ടിവെക്കാമെന്നാണ് കേന്ദ്രം അറിയിച്ചത്. കൃഷി സംബന്ധമായ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഒരു സിമിതിയെ നിയമിക്കാമെന്നും ആ സമിതി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരെ അറിയിച്ചു. ഇക്കാര്യത്തില്‍ ഒരു തുരീമാനം അറിയിക്കണമെന്നു കേന്ദ്രം നിര്‍ദ്ദേശിച്ചു. അടുത്ത ചര്‍ച്ച ശനിയാഴ്ച നടക്കും.
നാല്‍പ്പതോളം കര്‍ഷക സംഘടനാ നേതാക്കളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍, പീയുഷ് ഗോയല്‍ തുടങ്ങിയവരാണ് കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിച്ച് എത്തിയത്. ഡല്‍ഹിയിലെ വിജ്ഞാന് ഭവനിലായിരുന്നു ചര്‍ച്ച.