TopTop
Begin typing your search above and press return to search.

18-45 പ്രായക്കാരുടെ വാക്‌സിനേഷന്‍; വാക്‌സിന്‍ പാഴാകുന്നത് ഒഴിവാക്കാന്‍ ഓണ്‍-സൈറ്റ് രജിസ്‌ട്രേഷന്‍ ആകാമെന്ന് കേന്ദ്രം

18-45 പ്രായക്കാരുടെ വാക്‌സിനേഷന്‍; വാക്‌സിന്‍ പാഴാകുന്നത് ഒഴിവാക്കാന്‍ ഓണ്‍-സൈറ്റ് രജിസ്‌ട്രേഷന്‍ ആകാമെന്ന് കേന്ദ്രം

വാക്‌സിന്‍ ഡോസുകള്‍ പാഴാകുന്നത് പരമാവധി കുറയ്ക്കുന്നതിനായി 18-45 പ്രായക്കാരില്‍ ചിലര്‍ക്ക് ഓണ്‍-സൈറ്റ് രജിസ്‌ട്രേഷന് അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഇന്റര്‍നെറ്റ് സൗകര്യം പ്രാപ്യമല്ലാത്തവര്‍ക്കും സ്മാര്‍ട്ട് ഫോണുകള്‍ ഇല്ലാത്തവര്‍ക്കും സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെത്തി രജിസ്റ്റര്‍ ചെയ്യാമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വിജ്ഞാപനം. വാക്‌സിനേഷനായി ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് എത്താന്‍ പറ്റാത്ത സാഹചര്യത്തില്‍ ഡോസുകള്‍ പാഴാകുന്നതായുള്ള റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം.

സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ വാക്‌സിന്‍ പാഴാകുന്നത് പരമാവധി കുറയ്ക്കുന്നതിന്റെ ഭാഗമായി 18-45 പ്രായക്കാരിലെ ചിലര്‍ക്ക് ഓണ്‍ സൈറ്റ്, വാക്ക് ഇന്‍ രജിസ്‌ട്രേഷന്‍ അനുവദിക്കുമെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ വിജ്ഞാപനത്തില്‍ പറയുന്നു. വാക്‌സിനേഷനായി ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത ആള്‍ക്ക് ഏതെങ്കിലും കാരണവശാല്‍ സ്ലോട്ട് അനുവദിച്ച ദിവസം വരാന്‍ സാധിക്കുന്നില്ലെങ്കില്‍ ദിവസത്തിന്റെ അവസാനം ആ ഡോസുകള്‍ ഉപയോഗശൂന്യമാകുന്ന സാഹചര്യമുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍, വാക്‌സിന്‍ ഡോസുകള്‍ പാഴായിപ്പോകുന്നത് പരമാവധി കുറയ്ക്കുന്നതിനായി ഏതാനും ഗുണഭോക്താക്കള്‍ക്ക് ഓണ്‍ സൈറ്റ് രജിസ്‌ട്രേഷന്‍ നല്‍കുന്നത് ആവശ്യമായി വരും. ഇന്റര്‍നെറ്റ് സൗകര്യം പ്രാപ്യമല്ലാത്തവര്‍ക്കും സ്മാര്‍ട്ട് ഫോണുകള്‍ ഇല്ലാത്തവര്‍ക്കുമാണ് ഇത്തരമൊരു സൗകര്യം അനുവദിക്കുകയെന്നും വിജ്ഞാപനത്തില്‍ പറയുന്നു.

സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം. എന്നാല്‍, സംസ്ഥാനങ്ങള്‍ അല്ലെങ്കില്‍ കേന്ദ്ര ഭരണ പ്രദേശങ്ങളുടെ തീരുമാനം കൂടി കണക്കിലെടുത്താകും ഇത് നടപ്പാക്കുക. പ്രാദേശികമായ സാഹചര്യങ്ങള്‍ കൂടി പരിഗണിക്കും. സംസ്ഥാനങ്ങള്‍ അല്ലെങ്കില്‍ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ നിര്‍ദേശം അംഗീകരിക്കുന്നപക്ഷം സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ മാത്രമായിരിക്കും ഈ സൗകര്യം ലഭിക്കുക. സ്വകാര്യ ആശുപത്രികളില്‍ സൗകര്യം ലഭിക്കില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മതിയായ ഡോസുകള്‍ ഇല്ലാത്തതിനാല്‍ സംസ്ഥാനങ്ങളിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ അടച്ചിടേണ്ടിവന്നതിനെ തുടര്‍ന്ന് രൂക്ഷ വിമര്‍ശനം ഉയരുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനം.

Next Story

Related Stories