TopTop
Begin typing your search above and press return to search.

15,000 കോടിയുടെ പാക്കേജ് കേന്ദ്രം അംഗീകരിച്ചു - കൊവിഡ് ആശുപത്രികൾക്ക് സഹായം

15,000 കോടിയുടെ പാക്കേജ് കേന്ദ്രം അംഗീകരിച്ചു - കൊവിഡ് ആശുപത്രികൾക്ക് സഹായം

15,000 കോടി രൂപയുടെ കൊവിഡ് 19 പാക്കേജിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. കൊവിഡ് 19 എമര്‍ജന്‍സി റെസ്‌പോണ്‍സ് ആന്‍ഡ് ഹെല്‍ത്ത് സിസ്റ്റം പ്രിപ്പെയഡ്‌നെസ് പാക്കേജ് മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ആദ്യ ഘട്ടം 2020 ജനുവരി-ജൂണ്‍ ആണ്. രണ്ടാം ഘട്ടം 2020 ജൂലായ്-2021 മാര്‍ച്ച്. മൂന്നാം ഘട്ടം 2021 ഏപ്രില്‍ മുതല്‍ 2024 മാര്‍ച്ച് വരെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമായി ഇത് പങ്കുവയ്ക്കും. കൊവിഡ് 19 ചികിത്സയ്ക്കായുള്ള പ്രത്യേക ആശുപത്രികള്‍, ഐസിയുകള്‍, ചികിത്സാകേന്ദ്രങ്ങളില്‍ ഓക്‌സിജന്‍ എത്തിക്കല്‍ തുടങ്ങിയവയെല്ലാം ഈ പാക്കേജിന്റെ ഭാഗമാണ്. ആദ്യ ഘട്ടത്തില്‍ ഹോസ്പിറ്റലുകളേയും സര്‍ക്കാര്‍ ആംബുലന്‍സുകളേയും അണുവിമുക്തമാക്കല്‍, പിപിഇ (പേഴ്‌സണല്‍ പ്രൊക്ഷന്‍ എക്വിപ്പ്‌മെന്റ്), എന്‍ 95 മാസ്‌കുകള്‍ തുടങ്ങിയവ വാങ്ങല്‍ എന്നിവയുണ്ട്.

കൊവിഡ് 19നുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യം പ്രഖ്യാപിച്ചത് 15000 കോടിയുടെ പാക്കേജ് ആണ്. ഇതിന് ശേഷം കേന്ദ്ര ധന മന്ത്രി നിര്‍മ്മല സീതാരാന്‍ 1.75 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ വലിയ പാക്കേജ് സംബന്ധിച്ച പ്രഖ്യാപനം ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കേന്ദ്രം പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊവിഡ് വ്യാപനത്തിന്റെ തീവ്രതയും ലോക്ക് ഡൗണ്‍ സമ്പദ് വ്യവസ്ഥയ്‌ക്കേല്‍പ്പിക്കുന്ന ആഘാതങ്ങളും കണക്കിലെടുത്ത് കൂടുതല്‍ വലിയ സാമ്പത്തിക പാക്കേജ് വേണമെന്ന ആവശ്യം പൊതുവായി ഉയര്‍ന്നിട്ടുണ്ട്.

പെട്ടെന്നുള്ള കൊവിഡ് വ്യാപനവും ലോക്ക് ഡൗണും സംസ്ഥാനങ്ങളുടെ സാമ്പത്തികനില പരുങ്ങലിലാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കൂടുതല്‍ വലിയ പാക്കേജ് സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരുകള്‍ ജീവനക്കാരുടെ ശമ്പളെ വെട്ടിക്കുറക്കുകയും വായ്പാപരിധി വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയുമാണ്. ജീവനക്കാരുടെ ശമ്പളവും കൊവിഡിനെതിരായ പ്രതിരോധം അടക്കമുള്ള അവശ്യകാര്യങ്ങള്‍ക്കും അടക്കമുള്ളവയ്ക്കും ഒഴികെയുള്ള ബാക്കി എല്ലാ ചെലവുകളും ഡല്‍ഹി സര്‍ക്കാര്‍ റദ്ദാക്കി. പ്രധാനമന്ത്രിയുടേയും രാഷ്ട്രപതിയുടേയും എംപിമാരുടേയും ശമ്പളം 30 ശതമാനം വെട്ടിക്കുറച്ചും എംപി ഫണ്ട് രണ്ട് വര്‍ഷത്തേയ്ക്ക് റദ്ദാക്കിയുമാണ് കേന്ദ്ര സര്‍ക്കാര്‍ ചെലവ് ചുരുക്കല്‍ തുടങ്ങിയിരിക്കുന്നത്. സ്റ്റേറ്റ് ഡിസാസ്റ്റര്‍ റിസ്‌ക് മാനേജ്‌മെന്റ് ഫണ്ടില്‍ നിന്ന് 11092 കോടി രൂപയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവദിച്ചത്. സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍ (എസ്ഡിആര്‍എഫ്) നിന്ന് കൊവിഡ് പ്രവര്‍ത്തനങ്ങള്‍ക്കായി പണം ഉപയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

എംപി ഫണ്ട് രണ്ട് വര്‍ഷത്തേയ്ക്ക് റദ്ദാക്കിയ തീരുമാനത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശിച്ചിരുന്നു. മണ്ഡലത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ഓരോ എംപിക്കും വര്‍ഷത്തില്‍ അഞ്ച് കോടി രൂപയാണ് എംപി ഫണ്ടായി ലഭിച്ചിരുന്നത്. ഇത് പ്രാദേശികതലത്തില്‍ കൊവിഡ് വിരുദ്ധ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന തീരുമാനമാണെന്നും ഫെറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമായി കേന്ദ്ര സര്‍ക്കാര്‍ അധികാരകേന്ദ്രീകരണം നടത്തുന്നതിന്റെ ഉദാഹരണമാണന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിമര്‍ശിച്ചിരുന്നു.


Next Story

Related Stories