TopTop
Begin typing your search above and press return to search.

അഞ്ച് വയസിനു താഴെയുള്ള കുട്ടികള്‍ക്ക് മാസ്‌ക് വേണ്ട; 18 വയസിനു താഴെയുള്ളവര്‍ക്ക് റെംഡിസിവര്‍ നല്‍കരുതെന്നും മാര്‍ഗനിര്‍ദേശം

അഞ്ച് വയസിനു താഴെയുള്ള കുട്ടികള്‍ക്ക് മാസ്‌ക് വേണ്ട; 18 വയസിനു താഴെയുള്ളവര്‍ക്ക് റെംഡിസിവര്‍ നല്‍കരുതെന്നും മാര്‍ഗനിര്‍ദേശം

അഞ്ച് വയസിനു താഴെയുള്ള കുട്ടികള്‍ മാസ്‌ക് ധരിക്കേണ്ടതില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് (ഡിജിഎച്ച്എസ്). ആറിനും പതിനൊന്നിനും ഇടയിലുള്ള കുട്ടികള്‍ക്ക്, മാതാപിതാക്കള്‍ അല്ലെങ്കില്‍ രക്ഷിതാക്കളുടെ മേല്‍നോട്ടത്തില്‍ സുരക്ഷിതമായും ഉചിതമായും മാസ്‌ക് ധരിക്കാനുള്ള കഴിവിനെ ആശ്രയിച്ച് മാസ്‌ക് ധരിക്കാം. 12 വയസും അതിനു മുകളിലുമുള്ളവര്‍ മുതിര്‍ന്നവരെപ്പോലെ തന്നെ മാസ്‌ക് ധരിക്കണം. പതിനെട്ടു വയസിനു താഴെയുള്ളവര്‍ക്ക് ചികിത്സക്കായി റെംഡിസിവര്‍ നല്‍കരുതെന്നും ഡിജിഎച്ച്എസ് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

കോവിഡ് രോഗികളില്‍ അടിയന്തിര ഉപയോഗത്തിനുള്ള മരുന്നാണ് റെംഡിസിവര്‍. ഇത് കുട്ടികളില്‍ ഉപയോഗിക്കാന്‍ ശുപാര്‍ശ ചെയ്യുന്നില്ല. 18 വയസിനു താഴെയുള്ള കുട്ടികളില്‍ റെംഡിസിവര്‍ ഉപയോഗിച്ചാലുള്ള ഫലപ്രാപ്തി, സുരക്ഷ എന്നിവയെക്കുറിച്ച് മതിയായ പഠനമോ തെളിവുകളോയില്ലെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ലക്ഷണമില്ലാത്തും ഗുരുതരമല്ലാത്തതുമായ കോവിഡ് രോഗികളില്‍ സ്റ്റിറോയ്ഡുകള്‍ ഉപയോഗിക്കേണ്ടതില്ല, അത് ദോഷകരമാണ്. കര്‍ശനമായ മേല്‍നോട്ടത്തില്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവരും ഗുരുതരമായ കോവിഡ് കേസുകളിലും മാത്രമാണ് സ്റ്റിറോയ്ഡ് ഉപയോഗിക്കണ്ടത്. ശരിയായ അളവില്‍ ശരിയായ സമയത്ത് അവ നല്‍കണം. സ്വയം സ്വീകരിക്കുന്നത് ഒഴിവാക്കണം.

കോവിഡ് രോഗികളുടെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തന വ്യാപ്തിയും സ്വഭാവവും അറയുന്നതിന് എച്ച്ആര്‍സിടി സ്‌കാന്‍ യുക്തിസഹമായി ഉപയോഗിക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍, നെഞ്ചിന്റെ എച്ച്ആര്‍സിടി സ്‌കാനില്‍നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ പലപ്പോഴും ചികിത്സയില്‍ വലിയ സ്വാധീനം ചെലുത്തുന്നില്ല. ശാരീരിക അവസ്ഥയും ആരോഗ്യവുമൊക്കെ അതില്‍ നിര്‍ണായകമാണ്. അതിനാല്‍ ഇക്കാര്യത്തില്‍ ഡോക്ടര്‍മാര്‍ യോജിച്ച തീരുമാനമെടുക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.


Next Story

Related Stories