TopTop
Begin typing your search above and press return to search.

ജില്ലാതലങ്ങളില്‍ പുതിയ പ്രാദേശിക ഭരണ സംവിധാനം ഒരുക്കാന്‍ കേന്ദ്രം, ജമ്മു കശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് വൈകിയേക്കും

ജില്ലാതലങ്ങളില്‍ പുതിയ പ്രാദേശിക ഭരണ സംവിധാനം ഒരുക്കാന്‍ കേന്ദ്രം, ജമ്മു കശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് വൈകിയേക്കും

ജമ്മു കശ്മീരിലെ നിയമസഭ തിരഞ്ഞടെപ്പ് ഉടന്‍ നടക്കില്ലെന്ന സൂചനകള്‍ ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് കൗണ്‍സിലുകള്‍ രൂപീകരക്കുന്നതിനായി ജമ്മു കശ്മീര്‍ പഞ്ചായത്തി രാജ് ആക്ട് 1989 ഭേദഗതി ചെയ്ത കേന്ദ്ര നീക്കം നിയമസഭാ തിരഞ്ഞെടുപ്പ് വൈകിപ്പിക്കുമെന്ന സൂചനയാണ് നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന, ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ എതിരാളികളായിരുന്ന നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും അടക്കമുള്ള പാര്‍ട്ടികള്‍ സഖ്യ നീക്കവുമായി മുന്നോട്ട് പോവുന്നതിനിടെയാണ് കേന്ദ്ര നീക്കമെന്നതും ശ്രദ്ധേയമാണ്. 14 മാസത്തെ തടവിന് ശേഷം മെഹബൂബ മുഫ്തി കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയതിന് പിന്നാലെയാണ് സഖ്യനീക്കങ്ങള്‍ സജീവമായത്.

എന്നാല്‍, ജമ്മുകാശ്മീര്‍ സംസ്ഥാനമായിരുന്ന സമയത്ത് നിലവിലുണ്ടായിരുന്ന ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് ബോര്‍ഡിന് പകരമായാണ് ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് കൗണ്‍സിലുകള്‍ രൂപീകരിക്കുന്നത്. ഇതിലെ അംഗങ്ങളെ വോട്ടര്‍മാര്‍തന്നെയാണ് തിരഞ്ഞെടുക്കക. ഒരോ ജില്ലയും 14 ടെറിടോറിയല്‍ നിയോജക മണ്ഡലങ്ങളാക്കിതിരിച്ചായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക. തിരഞ്ഞെടുക്കപ്പെടുന്നവര്‍ തങ്ങള്‍ക്കിടയില്‍ നിന്നും അധ്യക്ഷനെയും ഉപാധ്യക്ഷനെയും തിരഞ്ഞെടുക്കുന്ന രീതിയായിരിക്കും കൈക്കൊള്ളുക.

ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് കൗണ്‍സിലുകളിലേക്കുള്ള പാദേശിക മണ്ഡലങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടത്താനുള്ള വിജ്ഞാപനം 10 ദിവസത്തിനകം ഉണ്ടാവുമെന്നാണ് ഭരണകൂടവുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കാശ്മീരിലെ പുതിയ നീക്കം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുമെന്നും പ്രാദേശിക തലത്തില്‍ രാഷ്ട്രീയ പ്രക്രിയ കൂടുതല്‍ ആഴത്തില്‍ വളരുന്നതിന് സഹായിക്കുന്നതാണെന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടന്നത്.

എന്നാല്‍, പുതിയ നടപടി രണ്ടാം നിര ഭരണ സംവിധാനമെന്ന് വിലയിരുത്തപ്പെടുന്ന നിയമസഭാ തലത്തിലെ പ്രവര്‍ത്തനങ്ങളെ വിരുദ്ധമായി ബാധിക്കുമെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. പുതിയ സാഹചര്യം നിലവില്‍ കേന്ദ്ര ഭരണപ്രദേശമായ ജമ്മു കാശ്മീര്‍ മേഖലയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ദീര്‍ഘകാലത്തേക്ക് വൈകാന്‍ ഇടയാക്കുമെന്നും ഇത്തരക്കാര്‍ അഭിപ്രായപ്പെടുന്നു.


Next Story

Related Stories