TopTop
Begin typing your search above and press return to search.

കോവിഡ് വ്യാപനം: നിയന്ത്രണങ്ങള്‍ കടുപ്പിക്കും; രാത്രികാല കര്‍ഫ്യൂവോ, ഭാഗിക ലോക്ക്ഡൗണോ ആകാമെന്ന് കേന്ദ്രം

കോവിഡ് വ്യാപനം: നിയന്ത്രണങ്ങള്‍ കടുപ്പിക്കും; രാത്രികാല കര്‍ഫ്യൂവോ, ഭാഗിക ലോക്ക്ഡൗണോ ആകാമെന്ന് കേന്ദ്രം

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. കോവിഡ് വ്യാപനം രൂക്ഷമാവുകയാണെങ്കിലും രാജ്യവ്യാപക ലോക്ക്ഡൗണ്‍ ഉണ്ടാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളുമായി നടത്തിയ ചര്‍ച്ചയിലാണ് രാജ്യവ്യാപക ലോക്ക്ഡൗണ്‍ ഉണ്ടാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയത്.

ലോക്ക്ഡൗണ്‍ സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് തന്നെ തീരുമാനമെടുക്കാം എന്ന നിര്‍ദേശമാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ മുന്‍പോട്ട് വെക്കുന്നത്.ഭാഗിക ലോക്ക്ഡൗണോ, രാത്രികാല കര്‍ഫ്യൂവോ പ്രഖ്യാപിച്ച് നിയന്ത്രണങ്ങളാവാം എന്ന നിര്‍ദേശമാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് മുന്‍പില്‍ വെച്ചത്.

രണ്ടാഴ്ചയായി രാജ്യത്ത് കോവിഡ് വ്യാപനം അതി രൂക്ഷമാണ്. കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, ഗുജറാത്ത് ഉള്‍പ്പെടെ 11 സംസ്ഥാനങ്ങളിലെ രോഗവ്യാപനം അതി തീവ്രമായി തുടരുന്നതായാണ് കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍. കോവിഡ് വ്യാപനം രൂക്ഷമായി നില്‍ക്കുന്ന 11 സംസ്ഥാനങ്ങളുമായാണ് കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തിയത്. ഈ ചര്‍ച്ചയിലാണ് ദേശിയ തലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചാല്‍ കോവിഡ് വ്യാപനം തടയാനാവും എന്ന നിര്‍ദേശം ചില സംസ്ഥാനങ്ങള്‍ ഉന്നയിച്ചത്.



Next Story

Related Stories