TopTop
Begin typing your search above and press return to search.

ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള രണ്ടാം ഡോസ് വാക്‌സിനേഷന്‍ ഊര്‍ജിതപ്പെടുത്തണം; സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍

ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള രണ്ടാം ഡോസ് വാക്‌സിനേഷന്‍ ഊര്‍ജിതപ്പെടുത്തണം; സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍

ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് മുന്നണിപ്പോരാളികള്‍ എന്നിവര്‍ക്കുള്ള രണ്ടാം ഡോസ് വാക്‌സിനേഷന്‍ ഊര്‍ജിതമാക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. അതിനായി പ്രത്യേക സ്ലോട്ടുകളോ സെഷനുകളോ നീക്കിവെക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് നിര്‍ദേശം. ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണിപ്പോരാളികള്‍ക്കുമുള്ള രണ്ടാം ഡോസ് വാക്‌സിനേഷന്‍ മന്ദഗതിയിലാണെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. കുറഞ്ഞ വാക്‌സിനേഷന്‍ നിരക്കിനെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. കൂടുതല്‍ ഫലപ്രദമായ ഉപയോഗത്തിനായി കോവിന്‍ പ്ലാറ്റ്‌ഫോം പരിഷ്‌കരിക്കേണ്ടത് ആവശ്യമാണെന്ന് സംസ്ഥാനങ്ങളും ആവശ്യപ്പെട്ടു.

ആരോഗ്യപ്രവര്‍ത്തകരിലെ ഒന്നാം ഡോസ് വാക്‌സിനേഷന്റെ ദേശീയ ശരാശരി 82 ശതമാനമാണ്. എന്നാല്‍ ഇതുവരെ 52 ശതമാനം പേര്‍ക്കുമാത്രാണ് രണ്ടാം ഡോസ് നല്‍കിയിട്ടുള്ളത്. പഞ്ചാബ്, മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, അസം ഉള്‍പ്പെടെ 18 സംസ്ഥാനങ്ങള്‍/കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ദേശീയ ശരാശരിയേക്കാള്‍ താഴെയാണ് ആരോഗ്യപ്രവര്‍ത്തകരുടെ വാക്‌സിനേഷന്‍.

കോവിഡ് മുന്നണിപ്പോരാളികളുടെ ആദ്യ ഡോസ് വാക്‌സിനേഷന്റെ ദേശീയ ശരാശരി 85 ശതമാനമാണ്. എന്നാല്‍ രണ്ടാം ഡോസ് വാക്‌സിനേഷന്‍ ശരാശരി 47 ശതമാനം മാത്രമാണ്. ബിഹാര്‍, ഹരിയാന, മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, പുതുച്ചേരി, തെലങ്കാന, കര്‍ണാടക, പഞ്ചാബ് ഉള്‍പ്പെടെ 19 സംസ്ഥാനങ്ങള്‍/കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ദേശീയ ശരാശരിയേക്കാള്‍ താഴെയാണ് കോവിഡ് മുന്നണിപ്പോരാളികളുടെ വാക്‌സിനേഷന്‍.

കോവിന്‍ ഇപ്പോള്‍ 12 ഭാഷകളില്‍ ലഭ്യമാണ്. ഗുണഭോക്താക്കള്‍ക്ക് പൂര്‍ണ പരിരക്ഷ നല്‍കുന്നതിന് വാക്‌സിനേഷന്‍ ഷെഡ്യൂള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടത് പ്രധാനമാണെന്ന് രാജേഷ് ഭൂഷന്‍ പറഞ്ഞു. സ്വകാര്യ മേഖലയിലെ വാക്‌സിനേഷന്‍ ഡ്രൈവില്‍ വേണ്ടത്ര പങ്കാളിത്തം കുറവാണ്. പുതിയ വാക്‌സിന്‍ നയത്തിന്റെ ഭാഗമായി കോ-വിന്‍ പോര്‍ട്ടലില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Next Story

Related Stories