TopTop
Begin typing your search above and press return to search.

ഇന്ത്യയിലേയ്ക്ക് വരുന്ന അന്താരാഷ്ട്ര വിമാനയാത്രക്കാർക്കുള്ള മാർഗനിർദ്ദേശങ്ങൾ കേന്ദ്രസർക്കാർ പുറത്തിറക്കി, അന്താരാഷ്ട്ര സർവീസുകൾക്കുള്ള നിരോധനം ഓഗസ്റ്റ് 31 വരെ നീട്ടി

ഇന്ത്യയിലേയ്ക്ക് വരുന്ന അന്താരാഷ്ട്ര വിമാനയാത്രക്കാർക്കുള്ള മാർഗനിർദ്ദേശങ്ങൾ കേന്ദ്രസർക്കാർ പുറത്തിറക്കി, അന്താരാഷ്ട്ര സർവീസുകൾക്കുള്ള നിരോധനം ഓഗസ്റ്റ് 31 വരെ നീട്ടി

അന്താരാഷ്ട്ര വിമാന യാത്രക്കാർക്കുള്ള പുതിയ മാർഗനിർദ്ദേശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. പുതിയ മാർഗനിർദ്ദേശങ്ങൾ ഓഗസ്റ്റ് 8 മുതൽ പ്രാബല്യത്തിൽ വരും. അതേസമയം അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള നിരോധനം ഓഗസ്റ്റ് 31 വരെ നീട്ടി. നേരത്തെ ജൂലായ് 31 വരെയാണ് നിരോധനമേർപ്പെടുത്തിയിരുന്നത്. വ്യോമയാന നിയന്ത്രണ അതോറിറ്റിയായ ഡിജിസിഎ (ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) ആണ് അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള നിരോധനം ഓഗസ്റ്റ് 31 വരെ നീട്ടിയത്. ചരക്ക് വിമാനങ്ങൾക്കും ഡിജിസിഎയുടെ പ്രത്യേക അനുമതിയുള്ള വിമാനങ്ങൾക്കും വിലക്ക് ബാധകമല്ല. ഹൈദരാബാദ് എയർപോർട്ടിൽ മാസ് ഫീവർ സ്ക്രീനിംഗ് സിസ്റ്റം സ്ഥാപിച്ചിട്ടുണ്ട്.

എല്ലാ യാത്രക്കാരും newdelhiairport.in എന്ന വെബ് സൈറ്റിൽ യാത്രയ്ക്ക് 72 മണിക്കൂർ മുമ്പെങ്കിലും സെൽഫ് ഡിക്ലറേഷൻ ഫോം സമർപ്പിക്കണം.

ഏഴ് ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ അടക്കം 14 ദിവസം ക്വാറന്റൈനിൽ കഴിയണം. ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിന്റെ ചെലവ് സ്വയം വഹിക്കണം.

കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് (ആർ ടി പിസിആർ ടെസ്റ്റ്) ഉള്ളവർക്ക് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ ഒഴിവാക്കി ഹോം ക്വാറന്റൈന് അപേക്ഷിക്കാം.

ക്വാറന്റൈൻ സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് സാഹചര്യത്തിനനുസരിച്ച് തീരുമാനമെടുക്കാം എന്ന് ആഭ്യന്തര മന്ത്രാലയം പറയുന്നു.



Next Story

Related Stories