TopTop
Begin typing your search above and press return to search.

ചെന്നൈ തുറമുഖത്തില്‍ 700 ടണ്‍ അമോണിയം നൈട്രേറ്റ് സൂക്ഷിച്ചിരിക്കുന്നു; ബെയ്റൂത്ത് സ്ഫോടനത്തിന് കാരണമായ രാസവസ്തു നീക്കണമെന്ന് പിഎംകെ

ചെന്നൈ തുറമുഖത്തില്‍ 700 ടണ്‍ അമോണിയം നൈട്രേറ്റ് സൂക്ഷിച്ചിരിക്കുന്നു; ബെയ്റൂത്ത് സ്ഫോടനത്തിന് കാരണമായ രാസവസ്തു നീക്കണമെന്ന് പിഎംകെ

ലബനനിലെ ബെയ്റൂത്ത് നഗരത്തിന്റെ വലിയൊരു ഭാഗത്തെ ചാമ്പലാക്കിയ അതേ രാസവസ്തു, അമോണിയം നൈട്രേറ്റ്, ചെന്നൈ നഗരത്തിലെ തുറമുഖത്തിനടുത്തായി സൂക്ഷിച്ചിരിക്കുന്നുവെന്ന് കണ്ടെത്തി. 700 ടണ്‍ അമോണിയം നൈട്രേറ്റാണ് തുറമുഖത്ത് സൂക്ഷിച്ചിരിക്കുന്നത്. പട്ടാളി മക്കള്‍ കച്ചി തലവന്‍ ഡോ. എസ് രാമദോസ്സാണ് ഇക്കാര്യം സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയത്. സര്‍ക്കാരിനെ നയിക്കുന്ന എഐഎഡിഎംകെയുമായി സഖ്യത്തിലുള്ള കക്ഷിയാണ് പിഎംകെ.

ഓഗസ്റ്റ് 4നാണ് ബെയ്റൂത്ത് തുറമുഖത്ത് സൂക്ഷിച്ചിരുന്ന 2,750 ടണ്‍ രാസവസ്തുക്കളാണ് പൊട്ടിത്തെറിച്ചത്. ബെയ്റൂത്തില്‍ വലിയ പൊട്ടിത്തെറിക്ക് കാരണമായ രാസവസ്തുവാണ് ചെന്നൈയില്‍ സൂക്ഷിച്ചിരിക്കുന്നതെന്നും അപകടമൊഴിവാക്കാന്‍ അവ നീക്കം ചെയ്യുകയോ വളമാക്കി മാറ്റുകയോ വേണമെന്നും രാമദോസ്സ് ഒരു ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.

കസ്റ്റംസ് ഡിപ്പാര്‍ട്ട്മെന്റാണ് ഇത്രയധികം അമോണിയം നൈട്രേറ്റ് ഇവിടെ സൂക്ഷിച്ചതെന്നാണ് വിവരം. 2015ലാണ് ഇവ സ്ഥലത്ത് ശേഖരിച്ചു വെച്ചത്. ചെന്നൈ തുറമുഖത്തു നിന്ന് 14 കിലോമീറ്റര്‍ അകലെയാണിവ സൂക്ഷിച്ചിരിക്കുന്നത്. 36 കണ്ടെയ്നറുകളിലായാണ് സൂക്ഷിച്ചിരിക്കുന്നത്. ഓരോ കണ്ടെയ്നറിലും 20 ടണ്‍ രാസവസ്തുവുണ്ട്.

ശിവകാശിയിലേക്ക് കൊണ്ടുപോകാനാണ് ഇവ സൂക്ഷിച്ചിരിക്കുന്നതെന്നാണ് വിവരം. പടക്കനിര്‍മാണ കേന്ദ്രമാണ് ശിവകാശി. ചില സാങ്കേതിക കാരണങ്ങളാണ് കൊണ്ടുപോകാന്‍ കഴിയാതെ വെച്ചിരിക്കുകയാണിവയെന്നാണ് വിവരം. സര്‍ക്കാര്‍ ഇവ ലേലം ചെയ്യാനുള്ള സാധ്യതയാണ് നിലവിലുള്ളത്.


Next Story

Related Stories