TopTop
Begin typing your search above and press return to search.

ചരിത്ര നേട്ടം; ട്രാന്‍സ്ജെന്‍ഡര്‍മാരെ പൊലീസ് സേനയില്‍ ഉള്‍പ്പെടുത്തി ഛത്തീസ്ഗഡ് സര്‍ക്കാര്‍

ചരിത്ര നേട്ടം; ട്രാന്‍സ്ജെന്‍ഡര്‍മാരെ പൊലീസ് സേനയില്‍ ഉള്‍പ്പെടുത്തി ഛത്തീസ്ഗഡ് സര്‍ക്കാര്‍

ട്രാന്‍സ്ജെന്‍ഡര്‍മാരെ സംസ്ഥാന പൊലീസ് സേനയില്‍ ഉള്‍പ്പെടുത്തി ഛത്തീസ്ഗഡ് സര്‍ക്കാര്‍. ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും അവരോടുള്ള സമൂഹത്തിന്റെ സമീപനത്തില്‍ മാറ്റം വരുന്നതിനുമാണ് ഈ ചരിത്ര നീക്കമെന്ന് സര്‍ക്കാര്‍ അറിയിച്ചു. 13 ട്രാന്‍സ്ജെന്‍ഡര്‍മാരെയാണ് കോണ്‍സ്റ്റബിള്‍മാരായി ഛത്തീസ്ഗഡ് പൊലീസില്‍ നിയമിച്ചിരിക്കുന്നത്.

മെറിറ്റ് അടിസ്ഥാനത്തിലാണ് നിയമനം. 13 പേര്‍ക്ക് നിലവില്‍ നിയമനം നല്‍കി. രണ്ടുപേര്‍ സാധ്യത പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഛത്തീസ്ഗഡ് ഡിജിപി ഡിഎം അവാസ്തി പിടിഐയോട് പറഞ്ഞു. 13 പേരില്‍ എട്ടുപേര്‍ റായ്പുര്‍ സ്വദേശികളും രണ്ടുപേര്‍ രാജ്‌നന്ദഗോണ്‍ സ്വദേശികളും ബിലാസ്പുര്‍, കോര്‍ബ, സുര്‍ഗുജ സ്വദേശികളായ ഓരോരുത്തരുമാണ്. 2017-18 കാലഘട്ടത്തിലായിരുന്നു പരീക്ഷ. മാര്‍ച്ച് ഒന്നിന് പരീക്ഷ ഫലം പ്രഖ്യാപിച്ചു. എല്ലാവരെയും പൊലീസ് സേനയിലേക്ക് സ്വാഗതം ചെയ്യുന്നതായും ഭാവിയില്‍ കൂടുതല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിത്വങ്ങള്‍ പൊലീസ് സേനയുടെ ഭാഗമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അവാസ്തി കൂട്ടിച്ചേര്‍ത്തു.


Next Story

Related Stories