TopTop
Begin typing your search above and press return to search.

ഇലക്ടറൽ ബോണ്ട് അഴിമതി പത്തു വർഷത്തിനിടയിലെ ഏറ്റവും വലിയ കുംഭകോണമെന്ന് പി ചിദംബരം

ഇലക്ടറൽ ബോണ്ട് അഴിമതി പത്തു വർഷത്തിനിടയിലെ ഏറ്റവും വലിയ കുംഭകോണമെന്ന് പി ചിദംബരം

കഴിഞ്ഞ ഒരു ദശകത്തിനിടയിലെ ഏറ്റവും വലിയ കുംഭകോണമാണ് ഇലക്ടറല്‍ ബോണ്ട് കുംഭകോണമെന്ന് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. ബോണ്ടുകള്‍ വഴി സംഭാവന നല്‍കുന്നവരുടെ വിവരങ്ങള്‍ ബിജെപിക്ക് കൃത്യമായി ലഭിക്കുമെന്നും ഇതെക്കുറിച്ച് അന്ധകാരത്തില്‍ കഴിയുന്നത് ഇന്ത്യയിലെ ജനങ്ങള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഹഫ് പോസ്റ്റും അഴിമുഖവും ചേര്‍ന്ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളിലൂടെയാണ് ഇലക്ടറല്‍ ബോണ്ട് കുംഭകോണം പുറത്തുവന്നത്.

"ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങുന്നവരുടെ വിവരങ്ങള്‍ ബാങ്കിന്റെ പക്കലുണ്ടാകും. അവ സ്വാഭാവികമായും സര്‍ക്കാരിനും ലഭ്യമാകും. ഏത് പാര്‍ട്ടിക്കാണ് സംഭാവന നല്‍കിയതെന്ന് ബിജെപിക്ക് അറിയാന്‍ കഴിയും," തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ചിദംബരം പറ‍ഞ്ഞു. ചിദംബരത്തിനു വേണ്ടി അദ്ദേഹത്തിന്റെ കുടുംബമാണ് ഇപ്പോള്‍ ട്വിറ്റര്‍ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്. നിലവില്‍ ഐഎന്‍എക്സ് മീഡിയ കേസില്‍ ജയിലിലാണ് ചിദംബരം.

"ബിജെപിക്ക് സംഭാവന നല്‍കാത്തവരെക്കുറിച്ച് പാര്‍ട്ടിക്ക് കൃത്യമായ വിവരം കിട്ടും. ആരെങ്കിലും ഈ വിഷയത്തില്‍ അറിവില്ലാത്തവരായുണ്ടെങ്കില്‍ അത് ഇന്ത്യയിലെ ജനങ്ങള്‍ മാത്രമാണ്." ചിദംബരം പറഞ്ഞു.

സമാന്തരമായ ഒരു മൂല്യവിനിമയ സംവിധാനമായി ഇലക്ടറല്‍ ബോണ്ടുകള്‍ മാറുമെന്നും മൂല്യവിനിമയ ഉപാധികളിന്മേലുള്ള തങ്ങളുടെ കുത്തകയെ ഇത് ചോദ്യം ചെയ്യുമെന്നും റിസര്‍വ്വ് ബാങ്ക് പ്രകടിപ്പിച്ച ആശങ്കയെ വക വെക്കാതെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇലക്ടറല്‍ ബോണ്ട് നിയമഭേദഗതി കൊണ്ടു വന്നത്. ഇതുവഴി വന്‍ കുംഭകോണം നടന്നുവെന്നും കര്‍ണാടകത്തില്‍ എംഎല്‍എമാരെ വിലയ്ക്കെടുക്കുന്നത് അടക്കമുള്ള പ്രവര്‍ത്തനങ്ങളില്‍ ബിജെപിയെ ഇങ്ങനെ സമ്പാദിച്ച പണം സഹായിച്ചിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.


Next Story

Related Stories