അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയ്ക്ക് പൂർണ ഉത്തരവാദിത്വം ഇന്ത്യയ്ക്കാണെന്ന് കുറ്റപ്പെടുത്തലുമായി വീണ്ടും ചൈന. മോസ്കോയില്‍ ഷാഹ്ഗായി ഉച്ചകോടിക്കിടെ പ്രതിരോധമന്ത്രി രാജ്നാഥ് സിങുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ചൈനയുടെ ആരോപണം. അതിർത്തിയിലെ സംഭവ വികാസങ്ങൾ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളാക്കാനിടയാക്കിയെന്നും ചൈന കുറ്റപ്പെടുത്തി.
ചൈനയുടെ ഭൂപ്രദേശവും പരമാധികാരവും സംരക്ഷിക്കാന്‍ ചൈനീസ് സേനയ്ക്ക് കഴിവും വിശ്വാസവും ഉണ്ടെന്നും വെയ് ഫെങ്ഗി പറഞ്ഞു. അതിർത്തിയിലെ സംഭവങ്ങളെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ചൈനീസ് പ്രതിരോധമന്ത്രി ആവശ്യപ്പെട്ടു. ചൈനീസ് പ്രസിഡന്റ് സി ജിൻപിങ്ങും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുണ്ടാക്കിയ സുപ്രധാന സമവായം ആത്മാർത്ഥമായി നടപ്പാക്കണം സംഭാഷണത്തിലൂടെയും നയതന്ത്ര ഇടപെടലിലൂടെയും പ്രശ്നം പരിഹരിക്കാൻ നിർബന്ധിക്കണമെന്നും ചൈന ഇന്ത്യയോട് ആവശ്യപ്പെട്ടു.
എന്നാൽ, പാങ്കോംഗ് തടാക പ്രദേശങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സംഘർഷ മേഖലകളിൽ സാധാരണ നില കൈവരിക്കാൻ ചൈനീസ് അധികൃതർ ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കേണ്ടത് പ്രധാനമാണെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പ്രതികരിച്ചു. ഉഭയകക്ഷി കരാറുകളും പ്രോട്ടോക്കോളുകളും അനുസരിച്ച് അതിർത്തി പ്രദേശങ്ങളിൽ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോവേണ്ടതുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. ട്വിറ്ററിലായിരുന്നു രാജ്നാഥ് സിംഗിന്റെ പ്രതികരണം.
നയതന്ത്ര, സൈനിക ഉദ്യോഗസ്ഥ തല ഉൾപ്പെടെയുള്ള ചർച്ചകളുമായി ഇരുപക്ഷവും മുന്നോട്ട് പോവേണ്ടതുണ്ട്. സമാധാനവും പൂർണ്ണമായി ഉറപ്പാക്കാൻ നിയന്ത്രണ രേഖയിൽ നിന്നും സൈനിക പിൻമാറ്റവും ആവശ്യമാണെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതിര്‍ത്തിയിലെ സ്ഥിതി ശാന്തമാകാതെ ഇരു രാജ്യങ്ങളുമായുള്ള ബന്ധം സാധാരണ നിലയിലെത്തില്ലെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വി ശ്രിംഗ്ലയും വ്യക്തമാക്കി.
ലഡാക്ക് അതിര്‍ത്തിയില്‍ ഇക്കഴിഞ്ഞ മെയില്‍ നിരവധി സൈനികരുടെ ജീവൻ നഷ്ടപെടാനിടയാക്കിയ സംഘര്‍ഷം ഉണ്ടായതിന് ശേഷം ഇതാദ്യമായാണ് ഇരുരാജ്യങ്ങളിലെയും സുപ്രധാന നേതാക്കള്‍ കൂടിക്കാഴ്ച നടത്തുന്നത്. വീണ്ടും സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തിലാണ് ചൈനീസ് പ്രതിരോധമന്ത്രി കൂടിക്കാഴ്ചയ്ക്ക് താല്പര്യം അറിയിച്ചത്.