TopTop
Begin typing your search above and press return to search.

ചൈനീസ് ആപ്പുകളുടെ നിരോധനം: കേന്ദ്ര സര്‍ക്കാര്‍ പറയുന്ന കാരണങ്ങള്‍

ചൈനീസ് ആപ്പുകളുടെ നിരോധനം: കേന്ദ്ര സര്‍ക്കാര്‍ പറയുന്ന കാരണങ്ങള്‍

ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാരബന്ധവുമായി ബന്ധപ്പെട്ട ഒരു വന്‍ തീരുമാനമാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. എല്ലാ ഫോണ്‍ കമ്പനികളും സര്‍ക്കാര്‍ പട്ടികപ്പെടുത്തിയ 59 ചൈനീസ് ആപ്ലിക്കേഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കണമെന്ന് സര്‍ക്കാരിന്റെ ഇതുസംബന്ധിച്ച ഉത്തരവ് പറയുന്നു. വിവരസാങ്കേതിക മന്ത്രാലയത്തിന്റെ പ്രസ്താവന പറയുന്നത് പ്രകാരം 'അവര്‍ ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും, രാജ്യത്തിന്റെ പ്രതിരോധ സംവിധാനത്തെയും, പൊതുജന സുരക്ഷയെയും ദോഷകരമായ ബാധിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതു സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ച'തിനാലാണ് നിരോധനം നടപ്പാക്കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വിവിധ ചൈനീസ് ആപ്ലിക്കേഷനുകള്‍ സംബന്ധിച്ച അന്വേഷണം നടത്തുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവയിലെ 53 ആപ്ലിക്കേഷനുകള്‍ക്കെതിരെ ഏജന്‍സികള്‍ റിപ്പോര്‍ട്ട് നല്‍കിയെന്നും വാര്‍ത്ത പറഞ്ഞിരുന്നു. ഈ റിപ്പോര്‍ട്ടില്‍ വീഡിയോ കോണ്‍ഫറന്‍സിങ് ആപ്ലിക്കേഷനായ സൂം ആപ്പും ഉള്‍പ്പെട്ടിരുന്നെന്നാണ് വിവരം. ചൈനീസ് നിക്ഷേപമുള്ള ആപ്ലിക്കേഷനുകളാണ് അന്വേഷണവിധേയമാക്കിയത്. അമേരിക്കന്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള സൂം ആപ്ലിക്കേഷന്‍ വലിയ തോതിലുള്ള സുരക്ഷാ പ്രശ്നങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

തങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ ടിക്ടോക് ഉടമകളായ ബൈറ്റ്ഡാന്‍സ് നിഷേധിച്ചിരുന്നെങ്കിChineseലും ഇവ സ്പൈവെയറുകളായി ഉപയോഗിക്കാനുള്ള സാധ്യത ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ഊന്നിപ്പറഞ്ഞിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത് ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയായേക്കുമെന്ന ആശങ്കയാണ് ഉന്നയിക്കപ്പെട്ടത്. സമാനമായ ആശങ്കകള്‍ പടിഞ്ഞാറന്‍ സുരക്ഷാ ഏജന്‍സികളും പങ്കുവെച്ചിരുന്നു. ഏതെങ്കിലും തരത്തിലുള്ള സംഘര്‍ഷം വരികയാണെങ്കില്‍ രാജ്യത്തിന്റെ ആശയവിനിമയ സേവനങ്ങളില്‍ ഇടപെടാന്‍ ചൈനയ്ക്ക് സാധിക്കുമെന്ന ആശങ്കയും പങ്കുവെക്കപ്പെടുകയുണ്ടായി.

ഇന്ത്യന്‍ ഉപയോക്താക്കളില്‍ നിന്നും ഡാറ്റ ശേഖരിക്കാനും അവ രാജ്യത്തിന് പുറത്ത് സംഭരിക്കാനും കഴിയുന്ന വിധത്തിലാണ് ചൈനീസ് ആപ്ലിക്കേഷനുകള്‍ പലതിന്റെയും രൂപകല്‍പ്പനയെന്നാണ് ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നത്. പൗരന്മാരുടെ സ്വകാര്യതയിലേക്ക് കടന്നുകയറാനും ഇവര്‍ക്ക് സാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു. ചൈനീസ് ബന്ധമുള്ള ആപ്ലിക്കേഷനുകള്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൈയാളുകളായി പ്രവര്‍ത്തിക്കുന്നുവെന്നും പാര്‍ട്ടിയുടെ താല്‍പര്യങ്ങള്‍ക്കനുസൃതമായി ഉപയോക്താക്കളുടെ 'ചിന്തയെ നിയന്ത്രിക്കാന്‍' ശ്രദ്ധിക്കുന്നുവെന്നും ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഒബ്രിയാന്‍ ഈയിടെ പറയുകയുണ്ടായി.

ചൈനയുമായി ലഡാക്ക് അതിര്‍ത്തിയില്‍ നിലനില്‍ക്കുന് പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് നിരോധ തീരുമാനം വന്നിരിക്കുന്നതെങ്കിലും ഇന്ത്യ പറയുന്ന ന്യായങ്ങള്‍ അതുമായി ബന്ധപ്പെട്ടതല്ല.


Next Story

Related Stories