TopTop
Begin typing your search above and press return to search.

അരുണാചൽ അതിർത്തിയിൽ ചൈന സൈനികസന്നാഹങ്ങളൊരുക്കുന്നു: ജാഗ്രതയോടെ ഇന്ത്യൻ സൈന്യം

അരുണാചൽ അതിർത്തിയിൽ ചൈന സൈനികസന്നാഹങ്ങളൊരുക്കുന്നു: ജാഗ്രതയോടെ ഇന്ത്യൻ സൈന്യം

അരുണാചൽ പ്രദേശ് അതിർത്തിയിൽ ചൈന സൈനികസന്നാഹങ്ങളൊരുക്കുന്നതായി റിപ്പോർട്ട്. കുറഞ്ഞത് നാല് പ്രദേശങ്ങളിലെങ്കിലും ചൈന സൈനിക ഒരുക്കുങ്ങൾ നടത്തുന്നുണ്ട്. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന മേഖലകളിലെല്ലാം സംഘർഷമുഖങ്ങൾ തുറക്കാൻ ചൈന തയ്യാറെടുക്കുന്നുവെന്ന സംശയമാണ് ഉയരുന്നത്. അരുണാചൽ അതിർത്തിയിലെ അസഫിലിയ, ട്യൂടിങ് ആക്സിസ്. ചാങ് സെ, ഫിഷ്ടെയ്ൽ-2 എന്നീ സെക്ടറുകളിലാണ് ചൈനീസ് നീക്കങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുള്ളത്. ഇന്ത്യാ ടുഡെയാണ് ഈ റിപ്പോർട്ട് നൽകിയിരിക്കുന്നത്.

മേഖലയിൽ കൂടുതൽ കടന്നുകയറ്റങ്ങൾക്ക് ശ്രമിക്കുകയാകാം ചൈനയുടെ ഉദ്ദേശ്യമെന്നാണ് ഇന്ത്യൻ സൈന്യം അനുമാനിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള കടന്നുകയറ്റം നടക്കുകയാണെങ്കിൽ അതിനെ ചെറുക്കാൻ ഇന്ത്യൻ സൈന്യം സജ്ജമാണെന്ന് സൈനികവൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു.

നിയന്ത്രണരേഖയുടെ ഇരുപത് കിലോമീറ്റർ അപ്പുറത്താണ് ചൈനീസ് സൈനിക ഒരുക്കൂടലുകൾ നടക്കുന്നത്. ചൈനയുടെ പട്രോളിങ് കൂടുതൽ ശക്തമായിട്ടുണ്ട്. കൂടാതെ, ഇന്ത്യൻ അതിർത്തി പ്രദേശങ്ങളോട് കൂടുതൽ അടുത്താണ് ഇപ്പോഴത്തെ പട്രോളിങ് നടക്കുന്നത്.

പുതിയപുതിയ സംഘർഷമുഖങ്ങൾ അതിർത്തിയിലെമ്പാടും തുറന്നുകൊണ്ടിരിക്കുകയാണ് ചൈന. ഭൂട്ടാൻ അതിർത്തിയിൽ ചൈനീസ് സൈന്യം പ്രശ്നങ്ങൾക്ക് തുടക്കമിട്ടതായി കഴിഞ്ഞ ദിവസമാണ് വാർത്ത വന്നത്. ഇന്ത്യയോട് അടുപ്പമുള്ള ഭൂട്ടാൻ ഇന്ത്യ-ചൈന യുദ്ധകാലത്തും ചൈനയ്ക്ക് എതിരായ നിലപാടാണ് സ്വീകരിച്ചിരുന്നത്. ഭൂട്ടാൻ പൂർണമായും ചൈനയുടെ ഭാഗമാണെന്ന വാദമാണ് ചൈനയ്ക്കുണ്ടായിരുന്നത്. ഇപ്പോൾ ഈ വാദത്തിൽ പുതുക്കൽ വരുത്തിയിട്ടുണ്ട്. ഭൂട്ടാന്റെ ഉള്ളിലേക്ക് കടന്നുള്ള 40 കിലോമീറ്ററോളം പ്രദേശമാണ് ചൈന അവകാശപ്പെടുന്നത്.

അതെസമയം ലഡാക്കിൽ ചൈന അധിനിവേശം നടത്തി ഇന്ത്യൻ ഭൂമി പിടിച്ചെടുത്ത സംഭവം ഇന്ന് പാർലമെന്റിൽ പ്രതിരോധമന്ത്രി നിഷേധിക്കുകയുണ്ടായി. ചൈനയുടെ അധിനിവേശശ്രമം ഇന്ത്യ പരാജയപ്പെടുത്തിയെന്നാണ് അദ്ദേഹം അവകാശപ്പെട്ടത്. അതിര്‍ത്തിപ്രശ്‌നത്തിന് സമാധാനപരമായി പരിഹാരം കാണാനാണ് ഇന്ത്യ താല്‍പര്യപ്പെടുന്നതെന്നും, ഇക്കാര്യത്തില്‍ ചൈനയുടെ പിന്തുണ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയുണ്ടായി.

Next Story

Related Stories