TopTop
Begin typing your search above and press return to search.

'ചെയ്യുന്നത് ശരിയാണോ എന്ന് പ്രതിഷേധക്കാര്‍ ആത്മപരിശോധന നടത്തണം, പൊതുമുതൽ സംരക്ഷിക്കേണ്ടത് ജനങ്ങളുടെ ഉത്തരവാദിത്വം': പ്രധാനമന്ത്രി

ചെയ്യുന്നത് ശരിയാണോ എന്ന് പ്രതിഷേധക്കാര്‍ ആത്മപരിശോധന നടത്തണം, പൊതുമുതൽ സംരക്ഷിക്കേണ്ടത് ജനങ്ങളുടെ ഉത്തരവാദിത്വം: പ്രധാനമന്ത്രി

പ്രതിഷേധത്തിന്റെ പേരിൽ അക്രമം കാട്ടുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്യുന്നവർ ആത്മപരിശോധന നടത്തണമെന്ന് പ്രധാനമമന്ത്രി നരേന്ദ്ര മോദി. പൊതുമുതൽ നശിപ്പിച്ച് കൊണ്ടുള്ള പ്രതിഷേധങ്ങൾ ന്യായീകരിക്കാനാവില്ല. പൊതു സ്വത്ത് സംരക്ഷിക്കേണ്ടത് ജനങ്ങളുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻ പ്രധാന മന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജന്മദിനത്തിൽ അദ്ദേഹത്തിന്റെ പേരിൽ ലഖ്നൗവിൽ നിർമ്മിക്കുന്ന മെഡിക്കൽ കോളേജിന് ശിലാ സ്ഥാപനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി. വാജ്പേയിയുടെ പ്രതിമയും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു.

ആർട്ടിക്കിൾ 370, രാമ ക്ഷേത്രം തുടങ്ങിയ വിഷയങ്ങൾ സമാധാനപരമായി കൈകാര്യം ചെയ്തു. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള അഭയാർത്ഥികൾക്ക് പൗരത്വം നൽകാനുള്ള വഴിയൊരുങ്ങുകയാണ്. എന്നാൽ ഇപ്പോഴുയരുന്ന വെല്ലുവിളികൾക്ക് രാജ്യത്തെ 130 കോടി ജനങ്ങൾ‌തന്നെ പരിഹാരം കാണുന്ന വിശ്വാസമുണ്ട്.

<blockquote class="twitter-tweet"> <p lang="en" dir="ltr">Prime Minister Narendra Modi in Lucknow: People who damaged public property and were involved in violence in the name of protest in UP, should introspect if what they did was right. <a href="https://t.co/e10hCTDLfX">pic.twitter.com/e10hCTDLfX</a></p>— ANI UP (@ANINewsUP) <a href="https://twitter.com/ANINewsUP/status/1209789551348080640?ref_src=twsrc^tfw">December 25, 2019</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

ഉത്തർപ്രദേശിൽ ഉൾപ്പെടെ പൊതുമുതൽ നശിപ്പിച്ച് ആളുകൾ പ്രതിഷേധത്തിന് ഇറങ്ങുന്നുണ്ട്. നിങ്ങൾ ചെയ്യുന്നത് ശരിയാണോ എന്ന് ഇത്തരക്കാർ ആത്മ പരിശോധന നടത്തണം. പൊതുമുതൽ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ജനങ്ങൾക്കുണ്ട്.

മെച്ചപ്പെട്ട റോഡ്, മാലിന്യ സംസ്കരണ സംവിധാനങ്ങൾ നമ്മുടെ അവകാശമാണ്. എന്നാല്‍ അവ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. ഗുണനിലവാരമുള്ള വിദ്യാഭ്യാസം നമ്മുടെ അവകാശമാണ്, എന്നാൽ വിദ്യാലയങ്ങളുടെ സുരക്ഷയും അധ്യാപകരെ ബഹുമാനിക്കേണ്ടതും നമ്മുടെ കടമയാണ്. നമ്മുക്ക് സുരക്ഷ ഒരുക്കുന്ന പോലീസുകാരുടെ ജോലിയെ പൗരൻമാർ ബഹുമാനിക്കണം. യുപി സർക്കാർ ചുമതലകൾ നിറവേറ്റാൻ ശ്രമിക്കുകയാണ് ചെയ്തത്. ജനങ്ങള്‍ ഊഹാപോഹങ്ങളിൽ വിശ്വസിക്കരുതെന്നും ലഖ്‌നൗവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.


Next Story

Related Stories