TopTop
Begin typing your search above and press return to search.

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം ശക്തം- അമിത് ഷാ മേഘാലയ, അരുണാചല്‍ സന്ദര്‍ശനങ്ങള്‍ റദ്ദാക്കി

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം ശക്തം- അമിത് ഷാ മേഘാലയ, അരുണാചല്‍ സന്ദര്‍ശനങ്ങള്‍ റദ്ദാക്കി

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അതിരൂക്ഷമായ കലാപങ്ങളിലേയ്ക്ക് നയിച്ചിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മേഘാലയ, അരുണാചല്‍പ്രദേശ് സന്ദര്‍ശനങ്ങള്‍ റദ്ദാക്കി. ഞായറും തിങ്കളുമായി ഇരു സംസ്ഥാനങ്ങളിലും സന്ദര്‍ശനം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.

അസമിലെ ഗുവാഹത്തിയിലും ദിബ്രുഗഡിലുമെല്ലാം പ്രതിഷേധം ശക്തമായി തുടരുകയാണ്. ഗുവാഹത്തിയിലെ ചാന്ദ്മാരിയില്‍ എ എ എസ് യു (ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയന്‍) ആഹ്വാനം ചെയ്ത 10 മണിക്കൂര്‍ നിരാഹാര സമരത്തില്‍ നിരവധി പേരാണ് പങ്കെടുത്തത്. ദിബ്രുഗഡില്‍ അഞ്ച് മണിക്കൂര്‍ നേരത്തേയ്ക്ക് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം പ്രതിഷേധം തുടരുമെന്നും പിന്നോട്ടില്ലെന്നും എ എ എസ് യു നേതാവ് സമുജ്ജല്‍ ഭട്ടാചാര്യ വ്യക്തമാക്കി. യാതൊരു സമ്മര്‍ദ്ദത്തിനും വഴങ്ങില്ല - സമുജ്ജല്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. അസമിലേയ്ക്ക് 2000 കമ്പനി സിആര്‍പിഎഫ് ജവാന്മാരെക്കൂടി നിയോഗിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. മേഘാലയയില്‍ പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ക്ക് തീയിട്ടു.


Next Story

Related Stories