Top

അയോധ്യ കേസ്: വിധി പറയാൻ ചീഫ് ജസ്റ്റിസും ജഡ്ജിമാരും സുപ്രീം കോടതിയിലേയ്ക്ക്

അയോധ്യ കേസ്: വിധി പറയാൻ ചീഫ് ജസ്റ്റിസും ജഡ്ജിമാരും സുപ്രീം കോടതിയിലേയ്ക്ക്

അയോധ്യ- ബാബറി ഭൂമി തര്‍ക്ക കേസില്‍ വിധി പ്രസ്താവിക്കുന്നതിനായി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് സുപ്രീം കോടതിയിലേയ്ക്ക് പുറപ്പെട്ടു. ന്യൂഡല്‍ഹി വി കെ കൃഷ്ണ മേനോന്‍ മാര്‍ഗിലെ വസതിയില്‍ നിന്നും ചീഫ് ജസ്റ്റിസ് പുറപ്പെട്ടു. നിയുക്ത ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അടക്കം അഞ്ചംഗ ഭരണഘടനാ ബഞ്ചിലെ മറ്റ് ജഡ്ജിമാരും ഉടന്‍ കോടതിയിലെത്തും. 10.30നാണ് വിധി പ്രസ്താവിക്കുക. ജഡ്ജിമാർ കോടതിയിലെത്തിയാലുടൻ വിധി പ്രസ്താവത്തിലേയ്ക്ക് കടക്കും. സുപ്രീം കോടതി വെബ്സൈറ്റിൽ വിധിപ്പകർപ്പ് ഉടൻ അപ് ലോഡ് ചെയ്യും.

അയോധ്യയിലെ 2.77 ഏക്കർ ഭൂമി സുന്നി വഖഫ് ബോർഡ്, രാം ലല്ല, നിർമോഹി അഖാഡ എന്നിവയ്ക്കായി തുല്യമായി ഭാഗിച്ച 2010 സെപ്റ്റംബറിലെ അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ഹിന്ദു, മുസ്ലീം സംഘടനകൾ ഫയൽ ചെയ്ത 14 ഹർജികളിലാണ് സുപ്രീം കോടതി വാദം കേട്ടത്. മധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെട്ട ശേഷം 40 ദിവസത്തെ തുടർച്ചയായ വാദത്തിലേയ്ക്ക് സുപ്രീം കോടതി പോവുകയായിരുന്നു. ഇന്നലെ യുപി ചീഫ് സെക്രട്ടറിയേയും ഡിജിപിയേയും വിളിച്ചുവരുത്തി അയോധ്യയിലെ സുരക്ഷാ സാഹചര്യങ്ങൾ ചീഫ് ജസ്റ്റിസ് വിലയിരുത്തിയിരുന്നു.



Next Story

Related Stories