TopTop
Begin typing your search above and press return to search.

ആരാണ് കുറ്റക്കാര്‍, എന്തായിരുന്നു പിഴവ്? 1962-ല്‍ ചൈനയോടേറ്റ പരാജയത്തിന്റെ കാരണങ്ങള്‍ വിശദമാക്കുന്ന രഹസ്യ റിപ്പോര്‍ട്ടിന്റെ ചോര്‍ന്ന ഭാഗങ്ങള്‍

ആരാണ് കുറ്റക്കാര്‍, എന്തായിരുന്നു പിഴവ്? 1962-ല്‍ ചൈനയോടേറ്റ പരാജയത്തിന്റെ കാരണങ്ങള്‍ വിശദമാക്കുന്ന രഹസ്യ റിപ്പോര്‍ട്ടിന്റെ ചോര്‍ന്ന ഭാഗങ്ങള്‍

നാൽപത്തിയഞ്ച് വർഷത്തിന് ശേഷം ഇന്ത്യ-ചൈന അതിർത്തിയിൽ വീണ്ടം രക്തം ഒഴുകിയിരിക്കുകയാണ്. ലഡാക്കിലെ ഗൽവാൻ താഴ്വരയിലാണ് ഇരു സൈന്യങ്ങളും തമ്മിൽ എറ്റുമുട്ടിയത്. 20 ഇന്ത്യൻ സേനാംഗങ്ങളാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. നിരവധി ചൈനീസ് സൈനികർക്കും ജീവൻ നഷ്ടമായെന്നാണ് റിപ്പോർട്ട്.

പൊതുവെ ശാന്തമായിരുന്ന ചൈനീസ് അതിർത്തിയിൽ വീണ്ടും സംഘർഷമുണ്ടാവുമ്പോൾ ഉയരുന്ന പ്രധാന ചോദ്യമാണ് 1962 ആവർത്തിക്കുമോ എന്ന്. ആധുനിക ഇന്ത്യയ്ക്ക് തല കുനിക്കേണ്ടി വന്ന 1962-ലെ ഇന്ത്യ- ചൈന യുദ്ധ ഭീതിയാണ് ഇപ്പോഴും ഉയരുന്നത്. 1962 ആവര്‍ത്തിക്കാവുന്ന രീതിയില്‍ ഇന്ത്യന്‍ സൈന്യം ദുര്‍ബലമാണോ? അതോ ചൈനക്കാരുടെ കെണിയില്‍ നമ്മുടെ പ്രൊഫഷണലുകളായ സൈനികരെ തളളിവിടുന്ന തരത്തില്‍ മറ്റെന്തെങ്കിലും സംഭവിച്ചോ എന്നുൾപ്പെടെ ചോദ്യങ്ങളാണ് ഉയരുന്നത്.

1962 ലെ യുദ്ധത്തിൽ ഇന്ത്യയ്ക്ക് എന്താണ് സംഭവിച്ചത്. ഇക്കാലത്തെ ഇന്ത്യൻ സൈന്യത്തിന്റെ പ്രവർത്തനാവലോകനം വിശദീകരിക്കുന്ന ഹെൻഡേഴ്സൺ ബ്രൂക്സ് റിപ്പോർട്ടിൽ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുണ്ട്. 2014-ലാണ് ഏറെ രഹസ്യസ്വഭാവമുള്ള റിപ്പോർട്ടിന്റെ ചില ഭാഗങ്ങൾ ആദ്യമായി പുറത്ത് വന്നത്. റിപ്പോർട്ടിന്റെ ആദ്യ വാല്യത്തിന്റെ 100 പേജിലധികം ഭാഗം ഓസ്‌ട്രേലിയൻ പത്രപ്രവർത്തകൻ നെവിൽ മാക്‌സ്‌വെൽ തന്റെ വെബ്‌സൈറ്റിലായിരുന്നു പ്രസിദ്ധീകരിച്ചത്.

ഇന്ത്യ-ചൈന യുദ്ധത്തിലെ പടിഞ്ഞാറൻ, കിഴക്കൻ മേഖലകളിലെ സൈനിക നീക്കങ്ങൾ വിലയിരുത്തുന്നതായിരുന്നു ഹെൻഡേഴ്സൺ ബ്രൂക്സ് റിപ്പോർട്ട്.

ടൈംസ് ഓഫ് ലണ്ടന്റെ ഡൽഹി ലേഖകനായിരുന്ന മാക്‌സ്‌വെല്‍ ഡല്‍ഹിയില്‍ നിന്ന് യുദ്ധം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 1970-ല്‍ അദ്ദേഹം പ്രസിദ്ധീകരിച്ച 'India's China War' എന്ന റിപ്പോർട്ട് ഏറെ വിവാദത്തിന് വഴിവയ്ക്കുകയും ഇന്ത്യന്‍ അധികൃതരുടെ കോപത്തിന് ഇരയാവുകയും ചെയ്തു. ക്ലാസിഫൈഡ് വിവരങ്ങള്‍ അടക്കം ഏതൊക്കെ ഭാഗങ്ങളിലാണ് ഇന്ത്യ എടുത്ത തീരുമാനങ്ങള്‍ ചൈനയോടുള്ള പരാജയത്തിന് കാരണമായാത് എന്ന് ചൂണ്ടിക്കാണിക്കുന്നതായിരുന്നു ഈ റിപ്പോര്‍ട്ട്. 2019-ല്‍ മാക്‌സ്‌വെൽ അന്തരിച്ചു.

ടോപ് സീക്രട്ട് എന്ന് കണക്കാക്കുന്ന റിപ്പോർട്ടിന്റെ പൂർണ്ണരൂപം


Next Story

Related Stories