TopTop
Begin typing your search above and press return to search.

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ അനുയായികളെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്യും, ഫോൺ ടാപ്പിംഗ് സിബിഐ അന്വേഷിക്കണമെന്ന് ബിജെപി

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ അനുയായികളെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്യും, ഫോൺ ടാപ്പിംഗ് സിബിഐ അന്വേഷിക്കണമെന്ന് ബിജെപി

രാജസ്ഥാന്‍ കോണ്‍സ്സ്രില്‍ ഗ്രൂപ്പുവഴക്കുണ്ടാക്കിയ രൂക്ഷമായ പ്രതിസന്ധി തുടരുന്നതിനിടെ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ വിശ്വസ്തരെ ചോദ്യം ചെയ്യാനായി ആദായനികുതി വകുപ്പ് വിളിപ്പിച്ചു. രത്തന്‍കാന്ത് ശര്‍മ, സുനില്‍ കോത്താരി, രാജീവ് അറോറ, എന്നിവരേയും കോണ്‍ഗ്രസ് എംഎല്‍എയായ ധര്‍മ്മേന്ദ്ര റാത്തോഡിനേയുമാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്. അതേസമയം കോണ്‍ഗ്രസ് സര്‍ക്കാര്‍ ഫോണ്‍ ടാപ്പിംഗ് നടത്തുന്നതായി ആരോപിച്ച ബിജെപി, സിബിഐ അന്വേഷണം ആവശ്യപ്പെട്ടു. ബിജെപി ദേശീയ വക്താവ് സംബിത് പത്രയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

സച്ചിന്‍ പൈലറ്റ് അനുകൂലികളായ എംഎല്‍എമാരെ പണം കൊടുത്തുവാങ്ങാനുള്ള ശ്രമങ്ങള്‍ക്ക് തെളിവായി വിമത എംഎല്‍എമാരുടേയും കേന്ദ്ര മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിന്റേയും ശബ്ദമുള്ള മൂന്ന് ഓഡിയോ ക്ലിപ്പുകളാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ എംഎല്‍എമാര്‍ക്ക് 15 കോടി രൂപ വരെ ബിജെപി വാഗ്ദാനം ചെയ്തതായി നേരത്തെ അശോക് ഗെലോട്ട് പറഞ്ഞിരുന്നു.

വ്യാജ ഓഡിയോ ക്ലിപ്പുകള്‍ നിര്‍മ്മിച്ച് പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കളായ മനേഷ് ജോഷി, രണ്‍ദീപ് സിംഗ് സൂര്‍ജെവാല എന്നിവര്‍ക്കെതിരെ ബിജെപി നേതാവ് ലക്ഷ്മീകാന്ത് ഭരദ്വാജ് പരാതി നല്‍കി. ഓഡിയോ ക്ലിപ്പിലെ ശബ്ദം തിരിച്ചറിഞ്ഞതിനെ തുടർന്ന് വിമത എംഎൽഎമാരായ ഭൻവാർലാൽ ശർമയേയും വിശ്വേന്ദ്ര സിംഗിനേയും കോൺഗ്രസ് സസ്പെൻഡ് ചെയ്തിരുന്നു.

സച്ചിന്‍ പൈലറ്റിനെ ഉപമുഖ്യമന്ത്രി, പിസിസി പ്രസിഡന്റ് പദവികളില്‍ നിന്നും വിശ്വേന്ദ്ര സിംഗിനേയും രമേഷ് മീണയേയും മന്ത്രിസഭയില്‍ നിന്നും നീക്കിയിരുന്നു. സച്ചിന്‍ പൈലറ്റിനും അനുകൂലികളായ എംഎല്‍എമാര്‍ക്കും സ്പീക്കര്‍ അയോഗ്യതാ നോട്ടീസ് നല്‍കുകയും ഇവര്‍ ഇത് ചോദ്യം ചെയ്ത് രാജസ്ഥാന്‍ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ആരോപണവിധേയനായ സഞ്ജയ് ജയിനിനെ രാജസ്ഥാന്‍ പൊലീസിന്റെ സ്‌പെഷല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് (എസ് ഒ ജി) ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.


Next Story

Related Stories