TopTop
Begin typing your search above and press return to search.

ഹര്‍ദിക് പട്ടേല്‍ ഗുജറാത്ത് കോൺഗ്രസ് വർക്കിങ്ങ് പ്രസിഡന്റ്

ഹര്‍ദിക് പട്ടേല്‍ ഗുജറാത്ത് കോൺഗ്രസ് വർക്കിങ്ങ് പ്രസിഡന്റ്

കോൺഗ്രസ് ഗുജറാത്ത് പ്രദേശ് കോൺഗ്രസ് കമ്മറ്റിയുടെ വർക്കിംഗ് പ്രസിഡന്റായി പട്ടേൽ സമുദായ സംഘടനയായ പട്ടിദാർ അനാമത്ത് ആന്തോളൻ സമിതി (പാസ്) യുടെ നേതാവ് ഹർദിക് പട്ടേലിനെ നിയമിച്ചു. ഹർദിക് പട്ടേലിനെ നാമനിർദ്ദേശം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ശനിയാഴ്ച അംഗീകരിച്ചു.

2015 ൽ ഒ.ബി.സി ക്വാട്ട ആവശ്യപ്പെട്ട് അഹമ്മദാബാദിൽ പട്ടേൽ സമുദായം നടത്തിയ സമര പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയത് ഇദ്ദേഹമായിരുന്നു. കലാപക്കേസിൽ മൂന്ന് വർഷം മുൻപ് പട്ടേലിനെ അഹമ്മദാബാദ് പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

2019 മാർച്ചിലാണ് ഹാർദിക് പട്ടേൽ കോൺഗ്രസിൽ ചേർന്നത്. അന്നത്തെ കോൺഗ്രസ് ദേശീയ പ്രസിഡന്റ് രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു ഹർദിക് പട്ടേലിന്റെ പാർട്ടി പ്രവേശനം. 2017ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കിയിരുന്നു. ബി.ജെ.പിയുമായുള്ള ശക്തമായ പോരാട്ടത്തില്‍ 81 സീറ്റില്‍ കോണ്‍ഗ്രസിന് വിജയിക്കാനായി.


Next Story

Related Stories