TopTop
Begin typing your search above and press return to search.

പുലർച്ചെ 2.30ന് വാർത്താസമ്മേളനം, 109 എംഎൽഎമാർ തങ്ങൾക്കൊപ്പമെന്ന് കോൺഗ്രസ്സിലെ അശോക് ഗെലോട്ട് വിഭാഗം, രാജസ്ഥാനിൽ പ്രതിസന്ധി തുടരുന്നു

പുലർച്ചെ 2.30ന് വാർത്താസമ്മേളനം, 109 എംഎൽഎമാർ തങ്ങൾക്കൊപ്പമെന്ന് കോൺഗ്രസ്സിലെ അശോക് ഗെലോട്ട് വിഭാഗം, രാജസ്ഥാനിൽ പ്രതിസന്ധി തുടരുന്നു

ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് അഴിച്ചുവിട്ട ഉള്‍പ്പാര്‍ട്ടി കലാപം തങ്ങളെ ബാധിച്ചിട്ടില്ലെന്നും സര്‍ക്കാരിന് യാതൊരു ഭീഷണിയുമില്ലെന്നും രാജസ്ഥാന്‍ കോണ്‍ഗ്രസ്സില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനൊപ്പമുള്ളവര്‍. സ്വതന്ത്രരടക്കം 109 എംഎല്‍എമാരുടെ പിന്തുണയാണ് അശോക് ഗെലോട്ട് വിഭാഗം അവകാശപ്പെടുന്നത്. 30 കോണ്‍ഗ്രസ് എംഎല്‍എമാരുടെ പിന്തുണ സച്ചിന്‍ പൈലറ്റ് ഗ്രൂപ്പ് അവകാശപ്പെടുന്നു. 200 അംഗ നിയമസഭയില്‍ 107 അംഗങ്ങളാണ് കോണ്‍ഗ്രസ്സിനുള്ളത്. 12 സ്വതന്ത്ര എംഎല്‍എമാരുടേയും പിന്തുണയുണ്ട്.

സച്ചിന്‍ പൈലറ്റിനൊപ്പം ഡല്‍ഹിയിലെത്തിയ എട്ട് എംഎല്‍എമാരില്‍ മൂന്ന് പേര്‍ ഗെലോട്ട് ക്യാമ്പിലേയ്ക്ക് മാറിയിട്ടുണ്ട്. ഗെലോട്ട് സര്‍ക്കാരിന് പിന്തുണ വ്യക്തമാക്കി 109 എംഎല്‍എമാര്‍ ഒപ്പിട്ട കത്തുണ്ടെന്നും സോണിയ ഗാന്ധിയുടേയും രാഹുല്‍ ഗാന്ധിയുടേയും നേതൃത്വം ഇവര്‍ അംഗീകരിക്കുന്നതായും പിസിസി പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന അവിനാഷ് പാണ്ഡെ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രി ഗെലോട്ടിന്റെ വീട്ടില്‍ ചേര്‍ന്ന് എംഎല്‍എമാരുടെ യോഗത്തിന് ശേഷമാണ് വാര്‍ത്താസമ്മേളനം നടത്തിയത്.

അശോക് ഗെലോട്ട് ഇന്ന് വിളിച്ച കോൺഗ്രസ് എംഎൽഎമാരുടെ യോഗത്തിൽ സച്ചിൻ പൈലറ്റ് പങ്കെടുക്കാൻ സാധ്യതയില്ല. അതേസമയം ഡൽഹിയിലുള്ള പൈലറ്റ് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയേക്കും. സച്ചിന്‍ പൈലറ്റ് ബിജെപിയിലേയ്ക്ക് പോവുകയാണെങ്കില്‍ സിപിഎമ്മും രാഷ്ട്രീയ ലോക് ദളും ബിടിപിയും അശോക് ഗെലോട്ടിന് പിന്തുണ നല്‍കിയേക്കും. സിപിഎമ്മിനും ആര്‍എല്‍ഡിക്കും രണ്ട് വീതം എംഎല്‍എമാരും ഭാരതീയ ട്രൈബല്‍ പാര്‍ട്ടിക്ക് ഒരു എംഎല്‍എമാരുമാണുള്ളത്. അതേസമയം അച്ചടക്കലംഘനം ആരോപിച്ച് എംഎല്‍എമാരിലൊരാളിയ ബല്‍വാന്‍ പൂനിയയെ സിപിഎം ഒരു വര്‍ഷത്തേയ്ക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു. തങ്ങളുടെ എംഎൽഎമാരെ ചാക്കിട്ട് പിടിച്ച് സർക്കാരിനെ വീഴ്ത്താൻ ബിജെപി 15 കോടി രൂപ വരെ വാഗ്ദാനം ചെയ്തതായി ഗെലോട്ട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയിലേയ്ക്കെന്ന അഭ്യൂഹമുയർത്തി സച്ചിൻ പൈലറ്റ് എംഎൽഎമാർക്കൊപ്പം ഡൽഹിയിലെത്തിയത്.


Next Story

Related Stories