TopTop

തെരഞ്ഞെടുപ്പ് ബോണ്ട് രാഷ്ട്രീയകൊള്ളയ്ക്ക് വഴിയൊരുക്കിയെന്ന് കോൺഗ്രസ്

തെരഞ്ഞെടുപ്പ് ബോണ്ട് രാഷ്ട്രീയകൊള്ളയ്ക്ക് വഴിയൊരുക്കിയെന്ന് കോൺഗ്രസ്

2018 ജനുവരി 2-ന് നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന തെരഞ്ഞെടുപ്പു ബോണ്ടുകൾ സംബന്ധിച്ച വിജ്ഞാപനത്തിൽ‌ നിയമങ്ങൾ ലംഘിക്കപ്പെട്ടുവെന്ന് വ്യക്തമായെന്ന് കോൺഗ്രസ്. തെരഞ്ഞെടുപ്പു ബോണ്ടുകൾ സംബന്ധിച്ച് തങ്ങൾ ഉന്നയിച്ച ആരോപണങ്ങൾ റിസർവ് ബാങ്ക് സ്ഥിരീകരിച്ചിരിക്കുകയാണെന്നും നേതാക്കൾ ആരോപിച്ചു. ഇന്ത്യന്‍ തെരഞ്ഞെടുപ്പ് രംഗത്തെ പൂര്‍ണമായും മാറ്റി മറിച്ച തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ സുതാര്യത ഉൾപ്പെടെ ചോദ്യംചെയ്യുന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെ കോൺഗ്രസ് പാർട്ടിയിലെ മുതിർന്ന നേതാക്കൾ നടത്തിയ വാർ‌ത്താ സമ്മേളനത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫീസിനെതിരെ ഉൾപ്പെടെ ആരോപണങ്ങളുമായി രംഗത്തെത്തിയത്.

തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതിയെക്കുറിച്ച് റിസർവ് ബാങ്ക്, ഇലക്ഷൻ കമ്മീഷൻ എന്നിവ എതിർപ്പുന്നയിച്ചിരുന്നു. എന്നാൽ തങ്ങൾക്ക് സംഭാവന ലഭിക്കാവുന്ന വലിയ തുക മുന്നിൽ കണ്ട് സർക്കാർ അവരുടെ നിർദ്ദേശങ്ങൾ അവഗണിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് ബോണ്ടിന് നിയമ സാധുത നൽകിയത് അഴിമതിക്കെതിരെ നിരന്തരം അവകാശവാദം ഉന്നയിക്കുന്ന പ്രധാനമന്ത്രിയുടെ നിലപാടിന് വിരുദ്ധമാണ്. ഇവർ രാഷ്ട്രീയ കൊള്ളയ്ക്ക് വഴിയൊരുക്കിരിക്കുകയാണെന്നും കോൺഗ്രസ് ആരോപിക്കുന്നു.

രാജ്യത്തെ 90 ശതമാനം വ്യവസായങ്ങളും ചെറിയ ഒരു വിഭാഗത്തിന് വേണ്ടിയാണ് മോദി സർക്കാർ നടത്തുന്നത്. തെരഞ്ഞെടുപ്പ് ബോണ്ട് കള്ളപ്പണം വെളുപ്പിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതും, അതിനെതിരായ നടപടികൾ‌ ദുർബലപ്പെടുത്തിയെന്നും റിസർവ് ബാങ്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബോണ്ടുകൾ വഴിയെത്തുന്ന അജ്ഞാത സംഭാവനകള്‍ തീവ്രവാദികളിൽ നിന്നുപോലും വന്നേക്കാമെന്നുമാണ് റിസർവ് ബാങ്ക് പറയുന്നത്. പുറത്ത് വന്ന വിവരാവകാശ രേഖകൾ പ്രകാരം തിരഞ്ഞെടുപ്പ് ബോണ്ടുകൾ‌ സംഭാവനകളുടെ സുതാര്യത അവസാനിപ്പിക്കുമെന്ന് ഇലക്ഷൻ കമ്മീഷനും മുന്നറിയിപ്പ് നൽകുന്നുണ്ട്. കടലാസ് കമ്പനികളിൽ നിന്നും സംഭാവനകൾ സ്വീകരിക്കുന്നത് ഇത് പ്രോത്സാഹിപ്പിക്കുമെന്നും കമ്മീഷൻ മുന്നറിയിപ്പ് നൽകുന്നുണ്ട്.

തിരഞ്ഞെടുപ്പ് ബോണ്ടുകൾ നിലവിൽ‌ വന്നതിന് പിന്നാലെ ലഭിച്ച സംഭാവനകളിൽ 95 ശതമാനവും ബിജെപിക്കാണ്. ആറായിരത്തിലധികം കോടിയിലധികം രൂപയുടെ ബോണ്ടുകൾ ഇഷ്യു ചെയ്തിട്ടുണ്ട്, ഈ പണം കോർപ്പറേറ്റുകൾക്ക് രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നതിനായാണ് നൽകിയിട്ടുള്ളതെന്ന് വ്യക്തമാണ്. തിരഞ്ഞെടുപ്പ് ബോണ്ടിനെ കുറിച്ച് ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ വിഷയത്തെ കുറിച്ച് പ്രതികരിക്കാൻ പ്രധാനമന്ത്രി തയ്യാറാവണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ബിജെപിക്ക് കോടികൾ സംഭാവന ചെയ്തവരുടെ മുഴുവൻ വിവരങ്ങളും സർക്കാർ വെളിപ്പെടുത്തണം. ഈ വിവരങ്ങൾ പാർലമെന്റിന്റെ മുമ്പാകെ വയ്ക്കണമെന്നും നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. പാർലമെന്റ് മന്ദിരത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ‌മുതിർന്ന നേതാക്കളായ ഗുലാംനസാദ്, ആദിർ‌ രഞ്ജൻ ചൗധരി, ആനന്ദ്‌ ശർമ്മ, രൺദ്വീപ് സിങ് സുർജ്ജേവാല എന്നിവർ പങ്കെടുത്തു.

തെരഞ്ഞെടുപ്പ് ബോണ്ടിന്റെ മറവില്‍ നടന്നത് കോടികളുടെ കുംഭകോണമോ? അഴിമുഖം അന്വേഷണ പരമ്പര ഇവിടെ വായിക്കാം

Exclusive: കള്ളപ്പണമൊഴുകുന്ന തെരഞ്ഞെടുപ്പ് ബോണ്ടുകൾ മോദി സര്‍ക്കാര്‍ പുറത്തിറക്കിയത് റിസർവ് ബാങ്കിന്റെ എതിര്‍പ്പുകള്‍ മറികടന്ന് - രേഖകൾ പുറത്ത്

Exclusive: പാര്‍ലമെന്റില്‍ പറഞ്ഞത് നുണ; കമ്മീഷന്‍ എതിര്‍ത്തിട്ടും മോദി സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ കൊണ്ടുവന്നത് എങ്ങനെ?

Exclusive: നിയമലംഘനത്തിന് ചുക്കാന്‍ പിടിച്ചത് മോദിയുടെ ഓഫീസ്, 2019 മെയ് വരെ നടന്നത് 6000 കോടിയുടെ തെരഞ്ഞെടുപ്പ് ബോണ്ട് കച്ചവടം

അഴിമുഖം എഡിറ്റോറിയല്‍ വായിക്കാം

സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ കുംഭകോണമാണ് മോദി സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് ബോണ്ട് കച്ചവടം; ജെപിസി അന്വേഷണം അത്യാവശ്യമാണ്






Next Story

Related Stories