Top

പ്രിയങ്കയുടെ മാര്‍ച്ചിനെത്തിയില്ല, നിയമസഭയിലെത്തി; റായ്ബറേലി എംഎല്‍എ ബിജെപിയിലേക്കോ?

പ്രിയങ്കയുടെ മാര്‍ച്ചിനെത്തിയില്ല, നിയമസഭയിലെത്തി; റായ്ബറേലി എംഎല്‍എ ബിജെപിയിലേക്കോ?

റായ്ബറേലി എംഎല്‍എ പ്രിയങ്ക ഗാന്ധിയുടെ മാര്‍ച്ചിനെത്തിയില്ല, നിയമസഭ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം തള്ളി പാര്‍ട്ടി നേതൃത്വവുമായി ഉടക്കി റായ്ബറേലിയിലെ കോണ്‍ഗ്രസ് എംഎല്‍എ അദിതി സിംഗ്. നിയമസഭ സമ്മേളനം ബഹിഷ്‌കരിക്കാനുള്ള പാര്‍ട്ടി നിര്‍ദ്ദേശം ലംഘിച്ച് അദിതി സഭയിലെത്തി. മഹാത്മ ഗാന്ധിയുടെ 150ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് പ്രത്യേക നിയമസഭ സമ്മേളനമാണ് യുപിയില്‍ നടക്കുന്നത്. അതേസമയം എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുമായി അടുപ്പമുള്ള അദിതി സിംഗ് ലക്‌നൗവിലെ പ്രിയങ്കയുടെ മാര്‍ച്ച് ബഹിഷ്‌കരിച്ചത് ബിജെപിയിലേയ്ക്ക് പോകുന്നതിന്റെ സൂചനയാണ് നല്‍കുന്നത് എന്ന വിലയിരുത്തലുകളുണ്ട്. അദിതി ഇത് നിഷേധിക്കുകയാണ്.

സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയില്‍ മാത്രമാണ് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ജയിക്കാനായത്. റായ്ബറേലി ലോക്‌സഭ മണ്ഡലത്തിലെ അഞ്ച് നിയമസഭ സീറ്റുകളില്‍ രണ്ടെണ്ണത്തില്‍ നിലവില്‍ കോണ്‍ഗ്രസ് എംഎല്‍എമാരാണുള്ളത്. രണ്ടെണ്ണത്തില്‍ ബിജെപിയും ഒന്നില്‍ സമാജ് വാദി പാര്‍ട്ടിയും.

ഹര്‍ചന്ദ്പൂരിലെ കോണ്‍ഗ്രസ് എംഎല്‍എ രാകേഷ് സിംഗിൻ്റെ സഹോദരനായ ദിനേഷ് സിംഗ്, ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുകയും റായ്ബറേലിയില്‍ സോണിയയ്‌ക്കെതിരെ മത്സരിക്കുകയും ചെയ്തിരുന്നു. സോണിയയുടെ ഭൂരിപക്ഷം ഇത്തവണ കുറയുകയും സമീപത്തുള്ള അമേഠിയില്‍ രാഹുല്‍ ഗാന്ധി സ്മൃതി ഇറാനിയോട് അര ലക്ഷത്തില്‍പ്പരം വോട്ടിന് തോല്‍ക്കുകയും ചെയ്തിരുന്നു.


Next Story

Related Stories