TopTop

'റാഫേല്‍ പൂജ'യെ വിമർശിച്ച കോൺഗ്രസ് പാകിസ്താനെ ശക്തിപ്പെടുത്തുകയാണെന്ന് രാജ്നാഥ് സിങ്

റാഫേല്‍ പൂജയെ വിമർശിച്ച കോൺഗ്രസ് പാകിസ്താനെ ശക്തിപ്പെടുത്തുകയാണെന്ന് രാജ്നാഥ് സിങ്

റാഫേല്‍ വിമാനങ്ങള്‍ ഫ്രാൻസ് ഇന്ത്യക്ക് കൈമാറിയപ്പോൾ അതിന്മേൽ 'ഓംകാരം' എഴുതി വെക്കുകയും ചക്രങ്ങൾക്കടിയിൽ നാരങ്ങാ വെച്ച് പൊട്ടിക്കുകയും ചെയ്തതിനെ വിമർശിച്ച കോൺഗ്രസ്സിനോട് രൂക്ഷമായി പ്രതികരിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. വിമാന പൂജയെ എതിർത്ത കോണ്‍ഗ്രസ്സിന്റെ നിലപാട് പാകിസ്താന് അനുകൂലമാണെന്നും അദ്ദേഹം ആരോപിച്ചു.

റാഫേൽ രാജ്യത്തിന് കൈമാറ്റം ചെയ്യപ്പെട്ടപ്പോൾ കോൺഗ്രസ് അതിനെ സ്വാഗതം ചെയ്യുകയാണ് വേണ്ടിയിരുന്നതെന്നും അതിനു പകരം കളിയാക്കുകയാണ് ചെയ്യുന്നതെന്നും പ്രതിരോധമന്ത്രി ആരോപണമുയര്‍ത്തി. പാകിസ്താനെ ശക്തിപ്പെടുത്തുന്ന പ്രസ്താവനകളാണ് കോൺഗ്രസ്സിൽ നിന്നും വരുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഹരിയാനയിലെ കർനാലിൽ ഒരു തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകകയായിരുന്നു രാജ്നാഥ് സിങ്.

റാഫേൽ വിമാനം കൈമാറ്റ് ചെയ്യപ്പെട്ടപ്പോൾ ഹിന്ദു വിശ്വാസ പ്രകാരമുള്ള പൂജകളും മറ്റും രാജ്നാഥ് സിങ് നടത്തിയിരുന്നു. ഒരു ബഹുസ്വര സമൂഹത്തിന് ചേർന്നതല്ല ഇതെന്ന് കോൺഗ്രസ് അടക്കമുള്ളവർ വിമർശിച്ചു.

മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയാണ് പൂജയെ വിമർശിച്ച് ആദ്യം രംഗത്തു വന്നത്. രാജ്നാഥിന്റെ നടപടിയെ 'തമാശ' എന്നാണദ്ദേഹം വിശേഷിപ്പിച്ചത്. ഇത്തരം നാടകങ്ങൾ അനാവശ്യമാണെന്നും ആയുധങ്ങൾ വാങ്ങുമ്പോൾ അതിന്മേൽ തങ്ങളൊരിക്കലും നാടകം കളിച്ചിട്ടില്ലെന്നും ഖാർഗെ പറയുകയുണ്ടായി.

ക്വട്രോക്ചിയെ ആരാധിക്കുന്നവർക്ക് ആയുധപൂജ നടത്തുന്നത് ഇഷ്ടപ്പെടില്ലെന്നായിരുന്നു ബിജെപിയുടെ ട്വിറ്ററിലൂടെയുള്ള പ്രതികരണം. ഖാർഗെയെ യുക്തിവാദി എന്നു വിളിച്ചാണ് നേതൃത്വവുമായി പിണങ്ങി നിൽക്കുന്ന കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം തൃപ്തി കണ്ടെത്തിയത്.


Next Story

Related Stories