TopTop
Begin typing your search above and press return to search.

പണമില്ലെന്ന് പറഞ്ഞ കോണ്‍ഗ്രസ് കഴിഞ്ഞ തെരഞ്ഞെടുപ്പിന് ചിലവിട്ടത് 820 കോടി രൂപ, സിപിഎം 73 ലക്ഷം

പണമില്ലെന്ന് പറഞ്ഞ കോണ്‍ഗ്രസ് കഴിഞ്ഞ തെരഞ്ഞെടുപ്പിന് ചിലവിട്ടത് 820 കോടി രൂപ, സിപിഎം 73 ലക്ഷം

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലും അതൊടൊപ്പം നടന്ന സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുൾക്കും കോണ്‍ഗ്രസ് പാര്‍ട്ടി ആകെ ചെലവഴിച്ചത് 820 കോടി രൂപ. തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച കണക്കുകളിലാണ്, ബിജെപിയെ നേരിടാന്‍ പണമില്ലെന്ന് പറഞ്ഞപ്പോഴും വന്‍ തുക കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചിലവഴിച്ചതായി വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പ് ചിലവുകള്‍ സംബന്ധിച്ച കണക്ക് ബിജെപി ഇതുവരെ സമര്‍പ്പിച്ചിട്ടില്ല. ലോക്‌സഭ തെരഞ്ഞെടുപ്പിന് പുറമെ ആന്ധ്രപ്രദേശ്, തെലങ്കാന, അരുണാചല്‍ പ്രദേശ്, ഒഡ്ഡീസ, സിക്കീം എന്നി സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനുമായാണ് ഇത്രയും തുക കോണ്‍ഗ്രസ് ചെലവഴിച്ചത്. 2014 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ചെലവിട്ടത് 516 കോടി രൂപയായിരുന്നു. അതേ വര്‍ഷം ബിജെപി ചിലവഴിച്ചത് 714 കോടി രൂപയും. പൊതുവില്‍ പാര്‍ട്ടി പ്രചാരണത്തിന് 626.36 കോടി രൂപയും സ്ഥാനാര്‍ത്ഥികള്‍ക്കായി 193.97 കോടി രൂപയുമാണ് ചെലവിട്ടത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 59 ശതമാനത്തിന്റെ വര്‍ധനയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനും തെരഞ്ഞെടുപ്പ് പക്രിയ പൂര്‍ത്തിയാക്കിയതിനിടയില്‍ 856 കോടിയാണ് പിരിച്ചെടുത്തതാണ് സിപിഎം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 73.14 ലക്ഷം രൂപയാണ് ചെലവഴിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് 83.6 കോടി രൂപയാണ് ചെലവിട്ടപ്പോൾ. എന്‍സിപി 72.35 കോടി രൂപയും ബിഎസ്പിയും 55.39 കോടി രൂപയും തെരഞ്ഞെടുപ്ചനായി ചിലവിട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോര്‍പ്പറേറ്റുകള്‍ നല്‍കിയ സംഭാവനയില്‍ വലിയ പങ്കും ബിജെപിയ്ക്കായിരുന്നു, മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിലവില്‍ വന്‍ വര്‍ധന ഇത്തവണ ഉണ്ടായതായാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ കൃത്യമായ വിവരം തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കുന്ന കണക്കിലൂടെ മാത്രമെ വ്യക്തമാകു

Next Story

Related Stories