Top

സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നു, രാമക്ഷേത്രത്തെ പിന്തുണക്കുന്നു: കോണ്‍ഗ്രസ്

സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നു, രാമക്ഷേത്രത്തെ പിന്തുണക്കുന്നു: കോണ്‍ഗ്രസ്

അയോധ്യ ഭൂമി തര്‍ക്ക കേസില്‍ സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നതായും രാമക്ഷേത്ര നിര്‍മ്മാണത്തിന് കോണ്‍ഗ്രസിന്റെ പിന്തുണയുണ്ടെന്നും പാര്‍ട്ടി മുഖ്യ വക്താവ് രണ്‍ദീപ് സിംഗ് സൂര്‍ജെവാല. സുപ്രീം കോടതി വിധി ക്ഷേത്ര നിര്‍മ്മാണത്തിന് വഴി തുറന്നു എന്ന് മാത്രമല്ല, ബിജെപിക്ക് ഈ പ്രശ്‌നം രാഷ്ട്രീയവത്കരിക്കുന്നതിനുള്ള അവസരം ഇല്ലാതാക്കി എന്നും രണ്‍ദീപ് സിംഗ് സൂര്‍ജെവാല പറഞ്ഞു.

അതേസമയം പുനപരിശോധന ഹര്‍ജി നല്‍കുമെന്ന് ഓള്‍ ഇന്ത്യ മുസ്ലീം പേഴ്‌സണല്‍ ബോര്‍ഡ് (അഖിലേന്ത്യ മുസ്ലീ വ്യക്തി നിയമ ബോര്‍ഡ്) അംഗവും സുന്നി വഖഫ് ബോര്‍ഡിന് വേണ്ടി 33 വര്‍ഷം ബാബറി-രാമജന്മഭൂമി തര്‍ക്ക കേസ് വാദിച്ച അഭിഭാഷകനുമായ സഫര്‍യാബ് ജിലാനി പറഞ്ഞു. പുനപരിശോധന നല്‍കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ട് എന്നും സഫര്‍യാബ് ജിലാനി പറഞ്ഞു. കേവലമൊരു പള്ളിക്ക് വേണ്ടി മാത്രമല്ല, ഭാവിക്ക് വേണ്ടിയാണ് പോരാട്ടം എന്ന് വിധി വരുന്നതിന് മുമ്പ് സഫര്‍യാബ് ജിലാനി പറഞ്ഞിരുന്നു.


Next Story

Related Stories