ഫേസ്ബുക്ക് ബിജെപിയെ സഹായിക്കുന്നുവെന്ന ടൈം മാഗസിന് റിപ്പോര്‍ട്ടിന്റ പശ്ചാത്തലത്തില്‍ കമ്പനിയുടെ തലവന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് കോണ്‍ഗ്രസിന്റെ കത്ത്. മാഗസിന്റെ റിപ്പോര്‍ട്ട് ബിജെപിയും ഫേസ്ബുക്കും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതാണെന്ന് സുക്കര്‍ബര്‍ഗിന് അയച്ച കോണ്‍ഗസ് വ്യക്തമാക്കി. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് കോണ്‍ഗ്രസ് പാര്‍ട്ടി ഫേസ്ബുക്കിന് കത്തെഴുതുന്നത്.
വിദ്വേഷ സന്ദേശം പ്രചരിപ്പിക്കുന്നത് ഭരണകക്ഷിയില്പെട്ടവരാണെങ്കില് എങ്ങനെയാണ് അത് നടപ്പിലാക്കപ്പെടുന്നത് എന്നാണ് ടൈം മാഗസിന്റെ റിപ്പോര്‍ട്ടിലുള്ളത്. മതന്യുനപക്ഷങ്ങള്ക്കെതിരായ ആക്രമണത്തിന് എങ്ങനെയാണ് ഫേസ്ബുക്കിനെ ഉപയോഗപ്പെടുത്തുന്ന കാര്യവും റിപ്പോര്‍ട്ടിലുണ്ട്.
ലേഖനത്തിലെ വിവരങ്ങള്‍ തെളിയിക്കുന്നത് ഫേസ്ബുക്കും ബിജെപിയും എങ്ങനെയാണ് കൊടുക്കല്‍ വാങ്ങലുകളില്‍ ഏര്പ്പെട്ടിരിക്കുന്നതെന്നതാണെന്ന് കോൺഗ്രസ് കത്തിൽ ചൂണ്ടിക്കാട്ടി
കോണ്‍ഗ്രസിന്റെ സംഘടനാ ചുമതലുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് കത്തയച്ചത്.
ലാഭത്തിന് വേണ്ടി വിദേശ കമ്പനി സമൂഹത്തില്‍ അസ്വാരസ്യം പടര്‍ത്തുന്നതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും കത്തില്‍ മുന്നറിയിപ്പ് നല്കി.
ഫേസ്ബുക്കും ബിജെപിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന കോണ്‍ഗ്രസ് പിന്നീട് ആവശ്യപ്പെട്ടു.
ഫേസ്ബുക്കിന്റെ തന്നെ സ്ഥാപനമായ വാട്സ്ആപിന് മേല്‍ ബിജെപിയ്ക്കുള്ള നിയന്ത്രണം വ്യക്തമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
America's Time magazine exposes WhatsApp-BJP nexus:
— Rahul Gandhi (@RahulGandhi) August 29, 2020
Used by 40 Cr Indians, WhatsApp also wants to be used for making payments for which Modi Govt's approval is needed.
Thus, BJP has a hold over WhatsApp.https://t.co/ahkBD2o1WI
ഫേസ്ബുക്കിന്റെ ഇന്ത്യന്‍ നേതൃത്വത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണെന്ന് ആവശ്യപ്പെട്ട് നേരത്തെയും കോണ്‍ഗ്രസ് കത്തയച്ചിരുന്നു. വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഫേസ്ബുക്കിന്റെ ഇന്ത്യന്‍ ടീം തയ്യാറായില്ലെന്ന വാര്‍ത്തയെ തുടര്‍ന്നായിരുന്നു നടപടി. വാള് സ്ട്രീറ്റ് ജേണലായിരുന്നു ഈ വാര്‍ത്ത പുറത്തുവിട്ടത്. ഇതേ തുടര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശീ തരുര്‍ അധ്യക്ഷനായ ശശി തരൂര്‍ അധ്യക്ഷനായ പാര്‍ലമെന്ററി സമിതി ഫേസ്ബുക്കിന്റെ ഇന്ത്യന്‍ നേതൃത്വത്തോട് കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നു.
എന്നാല്‍ ബിജെപിയോട് പക്ഷപാതിത്വം കാണിക്കുന്നുവെന്ന ആരോപണം ഫേസ്ബുക്ക് നിഷേധിക്കുകയായിരുന്നു.