മധ്യപ്രദേശിലെ മൊറോനയില് വിഷമദ്യ ദുരന്തത്തില്‍ 10 പേര് മരിച്ചു. അഞ്ചിലേറെ പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അസുഖബാധിതരെ മൊറോന ജില്ലാ ആശുപത്രിയിലും ഗ്വാളിയോറിലെ ആശുപത്രികളിലുമാണ് പ്രവേശിപ്പിച്ചത്.
അതേസമയം വിഷമദ്യം കഴിച്ചവര്‍ എത്രയെന്നത് വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം നടത്തിവരുന്നതായി മൊറേന എസ്പി അനുരാഗ് സുജാനിയ വ്യക്തമാക്കി.