TopTop
Begin typing your search above and press return to search.

കോവിഡ് കേസുകളിൽ ഇന്ത്യ ചൈനയെ മറികടന്നതായി റിപ്പോർട്ടുകൾ, ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കിൽ ചൈനയ്ക്ക് തൊട്ടുപിന്നിൽ; മരണം 2649

കോവിഡ് കേസുകളിൽ ഇന്ത്യ ചൈനയെ മറികടന്നതായി റിപ്പോർട്ടുകൾ, ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കിൽ ചൈനയ്ക്ക് തൊട്ടുപിന്നിൽ; മരണം 2649

സംസ്ഥാനങ്ങളിലെ ആരോഗ്യവകുപ്പുകളില്‍ നിന്നുള്ള കണക്കുകള്‍ നോക്കുമ്പോള്‍ കോവിഡ് 19 കേസുകളില്‍ ഇന്ത്യ ചൈനയെ മറികടന്നതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 84172 പോസിറ്റീവ് കേസുകള്‍ ഇന്ത്യയില്‍ ഇതുവരെ സ്ഥിരീകരിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. വേള്‍ഡോമീറ്ററിന്റെ കണക്ക് പ്രകാരവും കോവിഡ് കേസുകളില്‍ ഇന്ത്യ ചൈനയെ മറികടന്നു. ചൈനയില്‍ ഇതുവരെ സ്ഥിരീകരിച്ചത് 82933 കേസുകളാണെന്നും ഇന്ത്യയില്‍ 83072 കേസുകള്‍ സ്ഥിരീകരിച്ചതായും വേള്‍ഡോമീറ്റര്‍ പറയുന്നു. അതേസമയം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 81970 പോസിറ്റീവ് കേസുകളാണ് ഇന്ത്യയില്‍ ഇതുവരെ വന്നിരിക്കുന്നത്. 51401 പേര്‍ ചികിത്സയിലാണെന്നും 27919 പേര്‍ രോഗമുക്തി നേടിയതായും 2649 പേര്‍ മരിച്ചതായും ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പറയുന്നു.

മഹാരാഷ്ട്രയില്‍ 27524 പേരാണ് ചികിത്സയിലുള്ളത്. 6059 പേര്‍ക്ക് രോഗം ഭേദമായി. 1019 പേര്‍ മരിച്ചു. മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഏറ്റവുമധികം പേര്‍ ചികിത്സയിലുള്ളത് തമിഴ് നാട്ടിലാണ്. 9674 പേര്‍. 2240 പേരാണ് രോഗമുക്തി നേടിയത്. 66 പേര്‍ മരിച്ചു. മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ഗുജറാത്തിലാണ്. 586 പേരാണ് ഗുജറാത്തില്‍ കോവിഡ് മൂലം ഇതുവരെ മരിച്ചത്. 9591 പേര്‍ ചികിത്സയില്‍ കഴിയുന്നു. 3753 പേര്‍ക്ക് രോഗം ഭേദമായി. ഡല്‍ഹിയില്‍ 8470 കേസുകളാണ് സ്ഥിരീകരിച്ചത്. 3045 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 115 പേര്‍ മരിച്ചു.

മരണസംഖ്യയില്‍ മഹാരാഷ്ട്രയും ഗുജറാത്തും കഴിഞ്ഞാല്‍ മൂന്നാം സ്ഥാനത്തുള്ളത് 237 പേര്‍ മരിച്ച മധ്യപ്രദേശാണ്. 4426 പേരാണ് ചികിത്സയിലുള്ളത്. 2171 പേര്‍ക്ക് രോഗം ഭേദമായി. 2377 പേര്‍ ചികിത്സയിലുള്ള പശ്ചിമ ബംഗാളില്‍ മരിച്ചത് 215 പേര്‍. രോഗമുക്തി 768 പേര്‍ക്ക് മാത്രം. 4534 പേര്‍ ചികിത്സയിലുള്ള രാജസ്ഥാനില്‍ 125 പേര്‍ മരിച്ചു. 3902 പേര്‍ ചികിത്സയിലുള്ള ഉത്തര്‍പ്രദേശില്‍ ഇതുവരെ 88 പേര്‍ മരിച്ചു. 2072 പേര്‍ രോഗമുക്തി നേടി. ആന്ധ്രപ്രദേശില്‍ 48 പേരും കര്‍ണാടകയില്‍ 35 പേരും തെലങ്കാനയില്‍ 34 പേരും പഞ്ചാബില്‍ 32 പേരുമാണ് ഇതുവരെ മരിച്ചത്.


Next Story

Related Stories