TopTop
Begin typing your search above and press return to search.

കോവിഡ് 19 ബാധിച്ച 44 ശതമാനം പേരും രോഗ ലക്ഷണങ്ങള്‍ കാണിച്ചിരുന്നില്ലെന്ന് പഠന റിപ്പോര്‍ട്ട്

കോവിഡ് 19 ബാധിച്ച 44 ശതമാനം പേരും രോഗ ലക്ഷണങ്ങള്‍ കാണിച്ചിരുന്നില്ലെന്ന് പഠന റിപ്പോര്‍ട്ട്

രോഗത്തിന്റെ ലക്ഷണങ്ങള്‍ കാണിക്കാത്തവരിലും കൊറോണവൈറസ് ഉണ്ടാകാമെന്ന പഠന റിപ്പോര്‍ട്ട്. രോഗ ലക്ഷണം കാണിക്കുന്നവരെ മാത്രം പരിശോധിച്ചാല്‍ മതിയെന്ന നിഗമനത്തെ തള്ളുന്നതാണ് ചൈനയില്‍ നടത്തിയ പഠന റിപ്പോര്‍ട്ട് തെളിയിക്കുന്നത്. റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പ്രശസ്തമായ നേച്ചര്‍ മാസിക പ്രസിദ്ധീകരിച്ചു രോഗ ലക്ഷണമുള്ളവരെ പരിശോധിച്ച് തുടര്‍ നടപടികള്‍ എടുത്തതുകൊണ്ട് മാത്രം കൊവിഡ് 19 ന്റെ പ്രതിരോധം ശരിയായ രീതിയിലായി കൊള്ളണമെന്നില്ലെന്നതാണ് പഠന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. രോഗ ലക്ഷണം കാണിക്കുന്നതിന് മുമ്പ് തന്നെ രോഗിയില്‍നിന്ന് വൈറസ് മറ്റുള്ളവരിലേക്ക് പകരാന്‍ സാധ്യതയുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ചൈനയിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ച 94 രോഗികളില്‍ നടത്തിയ പഠനത്തിലാണ് ഇത് തെളിഞ്ഞത്. 44 ശതമാനം രോഗികള്‍ക്കും രോഗം പകര്‍ന്നത് ലക്ഷണങ്ങള്‍ പുറത്തുവരുന്നതിന് മുമ്പാണെന്ന് പഠനം തെളിയിച്ചതായാണ് നേച്ചറിലെ പ്രബന്ധത്തില്‍ വിശദമാക്കുന്നത്.സിങ്കപ്പൂരില്‍ നടത്തിയ പഠനത്തില്‍ 48-62 ശതമാനം വരെ ആളുകളുടെ കാര്യത്തിലും ഇതാണ് സംഭവിച്ചിരിക്കുന്നതെന്നും പ്രബന്ധം വിശദമാക്കുന്നു. പഠനം നടത്തിയ ഗേവഷകരില്‍ ലോകാരോഗ്യ സംഘടനയുമായി സഹകരിക്കുന്ന ഹോങ്കോങ് സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ഇന്‍ഫക്ഷ്യസ് ഡീസീസ് എപ്പിഡോമളജി ആന്റ് കണ്‍ട്രോളിലെ വിദഗ്ദരും ഉള്‍പ്പെടുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും രോഗ ലക്ഷണം കാണിക്കുന്നവരെയാണ് ക്വാറന്റൈന്‍ ചെയ്യുന്നതും പിന്നിട് ടെസ്റ്റിലുടെ രോഗം സ്ഥിരീകരിക്കാന്‍ ശ്രമിക്കുന്നതും..രോഗലക്ഷണമുള്ളവരെയും രോഗം പകര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ളവരെയും കേന്ദ്രീകരിച്ചാണ് ഇന്ത്യയിലും ടെസ്റ്റിംങ് നടത്തുന്നത്. രോഗബാധിതരായവരുമായി ബന്ധപ്പെട്ടവരെയാണ് രോഗ ലക്ഷണം ഇല്ലെങ്കിലും ഇപ്പോള്‍ കേരളം പൊലുള്ള സംസ്ഥാനങ്ങളില്‍ ടെസ്റ്റിംങിലും നിരീക്ഷണത്തിലും വെയ്ക്കുന്നത്. രോഗ ലക്ഷണം കാണിക്കാത്തവരില്‍നിന്ന് പകരാന്‍ സാധ്യത കുറവാണെന്നും ഇപ്പോള്‍ തുടരുന്ന ടെസ്റ്റിംങ് സമ്പ്രദായം മാറ്റേണ്ട കാര്യമില്ലെന്നുമാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ നിലപാട്. ഇന്ത്യയില്‍ ഇന്നലെയാണ് ഏറ്റവും കൂടുതല്‍ ആളുകളെ പരിശോധനയ്ക്ക് വിധേയമാക്കിയത് ഇതാദ്യമായി ഇന്നലെ 30,000 ആളുകളെ കൊവിഡ് 19 ടെസ്റ്റിന് വിധേയരാക്കി. കൊവിഡ് 19 പരിശോധനയ്ക്കുള്ള അഞ്ച് ലക്ഷം കിറ്റുകള്‍ ചൈനയില്‍നിന്ന് ഇന്നലെ ഇന്ത്യയിലെത്തി. ആറര ലക്ഷത്തോളം കിറ്റുകള്‍ കൂടി ഉടന്‍ എത്തുമെന്ന് ഇന്ത്യയിലെ ചൈനീസ് എംബസി അറിയിച്ചു. ഇന്നലെ രാജ്യത്ത് പുതുതായി 826 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരിച്ചവരുടെ എണ്ണം ഇ420 ആയി വര്‍ധിച്ചു. 12759 പേര്‍ക്കാണ് രാജ്യത്ത് ഇതിനകം രോഗം ബാധിച്ചത്.


Next Story

Related Stories