TopTop
Begin typing your search above and press return to search.

ഡല്‍ഹി യാത്രയ്ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; അഞ്ച് സംസ്ഥാനങ്ങളില്‍ നിയന്ത്രണം

ഡല്‍ഹി യാത്രയ്ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; അഞ്ച് സംസ്ഥാനങ്ങളില്‍ നിയന്ത്രണം

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേരളം ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. 26 മുതല്‍ മാര്‍ച്ച് 15 വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.കേരളം, മഹാരാഷ്ട്ര, ഛത്തിസ്ഗഢ്, മധ്യപ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളില്‍നിന്ന് വിമാനം, ട്രെയിന്‍, ബസ് മാര്‍ഗം ഡല്‍ഹിയിലെത്തുന്നവര്‍ നിര്‍ബന്ധമായും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണം. ഔദ്യോഗിക ഉത്തരവ് ഇന്ന് പുറപ്പെടുവിക്കും.

രാജ്യത്താകെയുള്ള കോവിഡ് കേസുകളില്‍ 86 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളില്‍നിന്ന് ആയതിനാലാണ് ഈ തീരുമാനം. ഡല്‍ഹിയിലേക്കു യാത്ര നടത്തുന്നവര്‍ 72 മണിക്കൂര്‍ മുമ്പ് കോവിഡ് പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണം. നേരത്തെ കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് കര്‍ണാടകത്തിലേക്കും ഉത്തരാഖണ്ഡിലേക്കും മണിപ്പൂരിലേക്കും മഹാരാഷ്ട്രയിലേക്കും എത്തുന്നവര്‍ക്ക് അതത് സംസ്ഥാനങ്ങള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഈ അഞ്ചു സംസ്ഥാനങ്ങളിലും കോവിഡിന്റെ രണ്ടാം തരംഗമാണെന്ന ആശങ്കയിലാണ് അധികൃതര്‍. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.


Next Story

Related Stories