TopTop
Begin typing your search above and press return to search.

മഹാരാഷ്ട്രയും പഞ്ചാബും മുന്നില്‍; രാജ്യത്ത് 24 മണിക്കൂറിനിടെ 59,118 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

മഹാരാഷ്ട്രയും പഞ്ചാബും മുന്നില്‍; രാജ്യത്ത് 24 മണിക്കൂറിനിടെ 59,118 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് 24 മണിക്കൂറിനിടെ 59,118 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അഞ്ച് മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 24 മണിക്കൂറിനിടെ 32,987 പേര്‍ രോഗമുക്തരായപ്പോള്‍ 257 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് ആകെ 1,18,46.652 കേസുകള്‍ റിപോര്‍ട്ട് ചെയ്തതായും 1,60,949 പേര്‍ മരിച്ചതായും കണക്കുകള്‍ പറയുന്നു.

വിവിധ സംസ്ഥാനങ്ങളിലായി 4,21,066 പേരാണ് ചികിത്സയില്‍ തുടരുന്നത്. രാജ്യത്ത് ഇതുവരെ 5,55,04,440 പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച മഹാരാഷ്ട്രയില്‍ രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. വ്യാഴാഴ്ച സംസ്ഥാനത്ത് 35,952 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാം ദിവസമാണ് 30,000-ത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. മുംബൈയില്‍ മാത്രം ഇന്നലെ 5,504 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

മഹാരാഷ്ട്രയും പഞ്ചാബുമാണ് പുതിയ കോവിഡ് കേസുകളുടെ കാര്യത്തില്‍ മുന്നിലുള്ളത്. മഹാരാഷ്ട്രയില്‍ രോഗം പിടിപെട്ടവരുടെ എണ്ണം വ്യാഴാഴ്ച 26 ലക്ഷം കടന്നു. 20,444 പേര്‍ ആശുപത്രി വിട്ടതോടെ സംസ്ഥാനത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 22.83 ലക്ഷമായി. 111 പേരാണ് 24 മണിക്കൂറിനുള്ളില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 53,795 ലേക്കുയര്‍ന്നു. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 2,62,685 ആണ്. മുംബൈ നഗരത്തില്‍ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടുന്ന സാഹചര്യത്തില്‍ ലോക്കല്‍ ട്രെയിന്‍ യാത്രയില്‍ കൂടുതല്‍ നിയന്ത്രണം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലോചനയിലുണ്ട്. ആരോഗ്യവകുപ്പ് മന്ത്രി രാജേഷ് തോപ്പെ ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.

എപ്രില്‍ 10 വരെ സംസ്ഥാനതത്തെ എല്ല മുസ്ലീം പള്ളികളും അടച്ചിടാനാണ് പഞ്ചാബ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. പഞ്ചാബില്‍ വ്യാഴാഴ്ച 2,700 കൊറോണ വൈറസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് രോഗികളുടെ നിരക്കാണിത്. 24 മണിക്കൂറിനിടെ 43 പേരാണ് കോവിഡിനെ തുടര്‍ന്ന് മരിച്ചത്. 20,522 കോവിഡ് രോഗികളാണ് ചികത്സയിലുള്ളത്. 1,735 പേരുടെ ഫലം നെഗറ്റീവായി. ഇതോടെ രോഗം ഭേദമായരവുടെ എണ്ണം 1,95,015 ആയി ഉയര്‍ന്നു.


Next Story

Related Stories