TopTop
Begin typing your search above and press return to search.

കോവിഡ് വ്യാപനം അതിരൂക്ഷം; പൊതുപരിപാടികള്‍ക്ക് വിലക്ക്, മഹാരാഷ്ട്രയില്‍ ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍

കോവിഡ് വ്യാപനം അതിരൂക്ഷം; പൊതുപരിപാടികള്‍ക്ക് വിലക്ക്, മഹാരാഷ്ട്രയില്‍ ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍

രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം എക്കാലത്തെയും ഉയര്‍ന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ്. ലോകത്ത് കോവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. കോവിഡിനെ തുടര്‍ന്ന് രാജ്യത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 172,115 ല്‍ എത്തി.രോഗബാധ രൂക്ഷമായ മഹാരാഷ്ട്രയില്‍ ഇന്ന് രാത്രി എട്ടു മുതല്‍ സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പോലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വകുപ്പ് 144 സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്, അടുത്ത 15 ദിവസത്തേക്ക് അവശ്യ സേവനങ്ങള്‍ മാത്രമേ അനുവദിക്കൂ. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് 60,212 കേസുകളാണ് രേഖപ്പെടുത്തിയത്.

സംസ്ഥാനത്ത് പൊതുപരിപാടികള്‍ക്ക് വിലക്കുണ്ട്. ആരാധനാലയങ്ങിലും, സിനിമാഹാളിലും, പാര്‍ക്കുകളിലും പ്രവേശനമുണ്ടാകില്ല. അവശ്യസര്‍വീസുകള്‍ക്കും ബാങ്കിംഗ് മേഖലയ്ക്കും ഇളവുണ്ട്. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാം. രോഗവ്യാപനം പിടിച്ച് നിര്‍ത്താനായില്ലെങ്കില്‍ സമ്പൂര്‍ണ ലോക്ഡൗണിലേക്ക് പോവേണ്ടി വരുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ മുന്നറിയിപ്പ് നല്‍കി. ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായതിനാല്‍ സംസ്ഥാനത്തിന് പുറത്ത് നിന്ന് എത്തിക്കാന്‍ സര്‍ക്കാര്‍ വ്യോമസേനയുടെ സഹായം തേടി. മഹാരാഷ്ട്ര (3,519,208), കേരളം (1,172,882), കര്‍ണാടക (1,074,869), തമിഴ്നാട് (940,145), ആന്ധ്രപ്രദേശ് (928,664) എന്നിവയാണ് രോഗം ഏറ്റവും കൂടുതല്‍ ബാധിച്ച അഞ്ച് സംസ്ഥാനങ്ങള്‍.

രോഗവ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ഇന്ന് ഗവര്‍ണ്ണര്‍മാരുമായി ചര്‍ച്ച നടത്തും. കോവിഡ് നിയന്ത്രണ പരിപാടികളില്‍ മുഖ്യമന്ത്രിമാര്‍ക്കൊപ്പം ഗവര്‍ണ്ണര്‍മാരെയും പങ്കാളികളാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണിത്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും ചര്‍ച്ചയില്‍ പങ്കെടുക്കും.


Next Story

Related Stories