TopTop
Begin typing your search above and press return to search.

രാജ്യത്ത് 24 മണിക്കൂറിനിടെ 2,73,810 കോവിഡ് കേസുകള്‍, 1619 മരണം; റെക്കോര്‍ഡുകള്‍ കടന്ന് കണക്കുകള്‍

രാജ്യത്ത് 24 മണിക്കൂറിനിടെ  2,73,810 കോവിഡ് കേസുകള്‍,  1619 മരണം; റെക്കോര്‍ഡുകള്‍ കടന്ന് കണക്കുകള്‍

അഞ്ചാം ദിവസവും രണ്ടുലക്ഷത്തിലധികം കോവിഡ് രോ​ഗികൾ. 24 മണിക്കൂറിനിടെ രാജ്യത്ത് 2,73,810 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 1,50,61,919 ആയി ഉയർന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇന്നലെ മാത്രം 1619 പേരാണ് വൈറസ് ബാധയെ തുടർന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 1,78,769 ആയി ഉയർന്നു. നിലവിൽ 19,29,329 പേരാണ് ചികിത്സയിൽ കഴിയുന്നത്.

ഇന്നലെ മാത്രം 1,44,178 പേരാണ് പുതുതായി രോ​ഗമുക്തി നേടിയത്. ഇതോടെ രോ​ഗമുക്തരുടെ ആകെ എണ്ണം 1,29,53,821 ആയി ഉയർന്നു. 12,38,52,566 പേർക്ക് വാക്സിൻ നൽകിയതായും സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. മഹാരാഷ്ട്ര, ഡൽഹി, ഉത്തർപ്രദേശ് എന്നി സംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷം. മഹാരാഷ്ട്രയിൽ ഇന്നലെയാണ് 60000ന് മുകളിലായിരുന്നു കോവിഡ് രോ​ഗികൾ. ഡൽഹിയിൽ കാൽ ലക്ഷം കടന്നു. ഉത്തർപ്രദേശിൽ ഇന്നലെ പുതുതായി 30000ൽപ്പരം പേർക്ക് കൂടി വൈറസ് ബാധ കണ്ടെത്തി.


Next Story

Related Stories