TopTop
Begin typing your search above and press return to search.

2021 ഫെബ്രുവരിയോടെ കോവിഡിനെ പിടിച്ചുകെട്ടാമെന്ന് കേന്ദ്രസർക്കാർ സമിതി, 30 ശതമാനം പേർക്ക് ആൻ്റിബോഡികൾ വികസിച്ചു

2021 ഫെബ്രുവരിയോടെ കോവിഡിനെ പിടിച്ചുകെട്ടാമെന്ന് കേന്ദ്രസർക്കാർ സമിതി, 30 ശതമാനം പേർക്ക് ആൻ്റിബോഡികൾ വികസിച്ചു

രാജ്യത്തെ ജനസംഖ്യയിൽ 30 ശതമാനത്തിനടുത്ത് ആളുകൾക്ക് കോവിഡിനെ ചെറുക്കുന്ന ആന്റിബോഡികൾ വികസിച്ചതായി കേന്ദ്രസർക്കാർ നിയോഗിച്ച കമ്മിറ്റി. 2021 ഫെബ്രുവരിയോടെ രാജ്യത്ത് കോവിഡ് കേസുകൾ നിയന്ത്രണവിധേയമാക്കാൻ കഴിയും. ഇപ്പോളുള്ള നിയന്ത്രണങ്ങൾ തുടരുകയും സ്ഥിതി മോശമാകാതെ നിയന്ത്രിച്ചുനിർത്താനും കഴിഞ്ഞാലാണിത്. രാജ്യത്ത് കോവിഡ് വ്യാപനം അതിന്റെ പാരമ്യത്തിലെത്തിയതായി ശാസ്ത്രജ്ഞരും ഡോക്ടര്‍മാരുമുള്‍പ്പെട്ട വിദഗ്ധ സമിതി പറയുന്നു. മാത്തമാറ്റിക്കല്‍ ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്കല്‍ ഫോര്‍കാസ്റ്റിംഗിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറയുന്നത്.

കേന്ദ്ര ശാസ്ത്ര - സാങ്കേതിക വകുപ്പാണ് മേയില്‍ വിദഗ്ധ സമിതിയെ നിയോഗിച്ചത്. പ്രാഥമിക നിഗമനങ്ങളാണ് ഇപ്പോള്‍ റിപ്പോര്‍ട്ടായി പുറത്തുവിട്ടിരിക്കുന്നത്. വിശദമായ റിപ്പോര്‍ട്ട് അടുത്തയാഴ്ച പ്രസിദ്ധീകരിക്കും. സെപ്റ്റംബറില്‍ തന്നെ കോവിഡിന്റെ ഏറ്റവും ഉയര്‍ന്ന ഘട്ടം കഴിഞ്ഞു. അതേസമയം ഇത് വലിയ ഇളവുകള്‍ നല്‍കാനുള്ള കാരണമല്ലെന്ന് വിദഗ്ധസമിതി പറയുന്നു. ഓഗസ്റ്റ് പകുതിയോടെ രാജ്യത്തെ 14 ശതമാനം പേര്‍ക്ക് ആന്റിബോഡികള്‍ വികസിച്ചിരുന്നു.

ഐസിഎംആറിന്റേതിനേക്കാള്‍ രണ്ട് മടങ്ങ് വലിയ പ്രൊജക്ഷനാണ് വിദഗ്ധസമിതിയുടേത്. 106 ലക്ഷത്തോളം (1.06 കോടി) രോഗലക്ഷണങ്ങളുള്ള കേസുകള്‍ കോവിഡ് നിലവിലുള്ളപ്പോള്‍ രാജ്യത്തുണ്ടാകാം എന്നാണ് വിദഗ്ധ സമിതിയുടെ എസ്റ്റിമേറ്റഡ് പ്രൊജക്ഷന്‍. നിലവില്‍ ഇത് 66 ലക്ഷമാണെന്ന് സമിതി പറയുന്നു.

അതേസമയം നിരവധി പേര്‍ വിദഗ്ധസമിതിയുടെ പ്രവചനത്തെ ചോദ്യം ചെയ്ത് രംഗത്തെത്തി. കേസുകള്‍ എന്തുകൊണ്ട് കുറയുന്നു എന്നതിന് പാനല്‍ വ്യക്തമായ ഉത്തരം നല്‍കിയില്ല. കുടിയേറ്റ തൊഴിലാളികളുടെ വലിയ പലായനമുണ്ടായ മേയ്, ജൂണ്‍ മാസങ്ങളില്‍ എന്തുകൊണ്ട് കേസുകള്‍ വലിയ തോതില്‍ വര്‍ദ്ധിച്ചില്ല എന്നും സമിതി വ്യക്തമാക്കിയിട്ടില്ല. മഹാരാഷ്്ട്ര, ഗുജറാത്ത്, കര്‍ണാടക, ആന്ധ്രപ്രദേശ്, ഒഡീഷ, ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളുടെ പ്രവാഹം കേസുകള്‍ വലിയ തോതില്‍ കൂട്ടിയിട്ടില്ല എന്നാണ് സമിതിയുടെ കണ്ടെത്തല്‍. അത് പരിശോധിച്ചിട്ടില്ല എന്നാണ് കമ്മിറ്റി ചെയര്‍മാന്‍ പ്രൊഫ. എം വിദ്യാസാഗര്‍ ന്യൂസ് 18നോട് പറഞ്ഞത്.


Next Story

Related Stories