TopTop
Begin typing your search above and press return to search.

ഡൽഹിയിൽ കോവിഡ് നിയന്ത്രണവിധേയം - കെജ്രിവാൾ

ഡൽഹിയിൽ കോവിഡ് നിയന്ത്രണവിധേയം - കെജ്രിവാൾ

ഡൽഹിയിൽ കോവിഡ് നിയന്ത്രണവിധേയമായെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കോറോണ കേസുകളുടെ വ്യാപനം കുറക്കാന്‍ സാധിച്ചതായി കെജ്രിവാള്‍ അവകാശപ്പെട്ടു. ജൂണ്‍ അവസാനം ഡല്‍ഹിയില്‍ 60,000 കേസുകളാണ് പ്രവചിച്ചിരുന്നത്. എന്നാല്‍ 26000നടുത്ത് കേസുകളേ വന്നിട്ടുള്ളൂ. കഴിഞ്ഞ ആഴ്ച ഒരു ദിവസം 4000ത്തിനടുത്ത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഈയാഴ്ച 2500 ആയി കുറഞ്ഞിട്ടുണ്ട്.

ഇതുവരെ 87000ത്തിലധികം പോസിറ്റീവ് കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 87360 കേസുകള്‍. മുംബയ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍. കഴിഞ്ഞ മാസം ആദ്യം പ്രവചിച്ചിരുന്നത് ജൂണ്‍ അവസാനം ഒരു ലക്ഷത്തിലധികം കേസുകളുണ്ടാകുമെന്നാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 2199 കോവിഡ് കേസുകളാണ് ഡഹിയില്‍ സ്ഥിരീകരിച്ചത്. 62 പുതിയ മരണങ്ങള്‍ സ്ഥിരീകരിച്ചതോടെ ഇതുവരെ ഡല്‍ഹിയില്‍ കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 2742 ആയി. 26270 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

ടെസ്റ്റുകളുടെ എണ്ണം കൂട്ടിയിട്ടുണ്ടെന്നെ് കെജ്രിവാള്‍ പറഞ്ഞു. മുമ്പ് 100 പേരില്‍ 31 പേര്‍ക്കാണ് പോസിറ്റീവ് ആയിരുന്നത്. ഇപ്പോള്‍ ഇത് 100ല്‍ 13 ആയി മാറി. രോഗമുക്തി നിരക്ക് 60ല്‍ നിന്ന് 66 ശതമാനമായി കൂടി. ദേശീയതലത്തില്‍ രോഗമുക്തിനിരക്ക് 59 ശതമാനമാണ്. മരണനിരക്ക് മൂന്ന് ശതമാനമായി തുടരുന്നു. കഴിഞ്ഞയാഴ്ച 16000നും 21000നുമിടയക്ക് ടെസ്റ്റുകൾ നടത്തി.


Next Story

Related Stories