TopTop
Begin typing your search above and press return to search.

ജയ്പൂരില്‍ ആശുപത്രിയില്‍ നിന്നും 320 ഡോസ് കോവിഡ് വാക്സിന്‍ കാണാതായി

ജയ്പൂരില്‍ ആശുപത്രിയില്‍ നിന്നും 320 ഡോസ് കോവിഡ് വാക്സിന്‍ കാണാതായി

രാജസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് ഭാരത് ബയോടെക്കിന്റെ കോവിഡ് വാക്‌സിന്‍ കാണാതായതായി പരാതി. ജയ്പുരിലെ കന്‍വാതിയ ആശുപത്രിയില്‍ നിന്നാണ് 320 ഡോസ് കോവിഡ് 19 വാക്സിന്‍ കാണാതായത്. ചൊവ്വാഴ്ചയാണ് സംഭവം. സംഭവത്തില്‍ ശാസ്ത്രി നഗര്‍ പൊലീസ് കേസെടുത്തു. വാക്‌സിന്‍ സൂക്ഷിച്ചിരുന്ന മുറിക്ക് പുറത്ത് സുരക്ഷ ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നയാണ് അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ് ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.

ആശുപത്രിയില്‍ നിന്നും വാക്സിന്‍ കടത്തിക്കൊണ്ടുപോയി കരിഞ്ചന്തയില്‍ വിറ്റതായാണ് പൊലീസ് സംശയിക്കുന്നത്. മാര്‍ച്ച് എട്ടിന് സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം നേരിടുന്നതായി രാജസ്ഥാന്‍ ആരോഗ്യമന്ത്രി രഘു ശര്‍മ പറഞ്ഞിരുന്നു. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായാണ് കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കുന്നത്.

സ്വകാര്യ ആശുപത്രികളില്‍ 250 രൂപയാണ് വാക്സിന്. രാജ്യത്തിന്റെ പല ഭാഗത്തും വാക്സിന്‍ ക്ഷാമം നേരിടുന്നതായുളള വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടയിലാണ് വാക്സിന്‍ മോഷണം. വാക്സിന്‍ കാണാതായ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന ആരോഗ്യവകുപ്പും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


Next Story

Related Stories